Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range മുഷ്താഖ് അലി ട്രോഫി: ജനുവരി രണ്ടുമുതല്‍ കൊച്ചിയില്‍
text_fieldsbookmark_border
കൊച്ചി: സഈദ് മുഷ്താഖ് അലി ട്വന്റി20 ടൂര്‍ണമെന്റിന്‍െറ ഗ്രൂപ് ബി മത്സരങ്ങള്‍ക്ക് കേരള ക്രിക്കറ്റ് അസോസിയേഷന് ആതിഥേയത്വം വഹിക്കും. ജനുവരി രണ്ടുമുതല്‍ പത്ത് വരെ കൊച്ചിയിലാണ് മത്സരങ്ങള്‍. കൊച്ചി അന്താരാഷ്ട്ര സ്റ്റേഡിയം, കളമശ്ശേരി സെന്റ് പോള്‍സ് കോളജ് ഗ്രൗണ്ട് എന്നിവിടങ്ങളിലാണ് മത്സരങ്ങള്‍. കേരളത്തിനൊപ്പം ജമ്മു-കശ്മീര്‍, രാജസ്ഥാന്, ത്രിപുര, സൗരാഷ്ട്ര, പഞ്ചാബ്, ഝാര്‍ഖണ്ഡ് എന്നിവയാണ് ഗ്രൂപ്പിലുള്ളത്. ജനുവരി രണ്ടിന് ജമ്മു-കശ്മീരിനെതിരെയാണ് ആദ്യ മത്സരം. സചിന് ബേബിയാണ് നായകന്.
Next Story
