യുവരാജ്, നെഹ്റ ടീമില്‍; ക്യാപ്റ്റനായി ധോണി തുടരും
text_fieldsന്യൂഡല്‍ഹി: ജനുവരി 12ന് ആരംഭിക്കുന്ന ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്‍െറ ആസ്ട്രേലിയന്‍ പര്യടനത്തിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. യുവരാജ് സിങ്, ആശിഷ് നെഹ്റ എന്നിവര്‍ ട്വന്റി-20 ടീമില്‍ ഇടംപിടിച്ചു. പേസ് ബൗളര്‍ മുഹമ്മദ് ഷമി, ഇഷാന്ത് ശര്‍മ എന്നിവരും നീലക്കുപ്പായത്തിലേക്ക് തിരിച്ചത്തെി. 2014 ഏപ്രിലിനു ശേഷം ആദ്യമായാണ് യുവരാജ് ഇന്ത്യന്‍ ടീമിലത്തെുന്നത്. വിജയ് ഹസാരെ ട്രോഫിയിലെ തകര്‍പ്പന്‍ പ്രകടനമാണ് നീലക്കുപ്പായത്തിലേക്ക് തിരിച്ചു വരവൊരുക്കിയത്. 2011ലാണ് നെഹ്റ അവസാനമായി ഇന്ത്യക്കായി കളിച്ചത്.
അതേസമയം, സുരേഷ് റെയ്ന ഏകദിന ടീമിൽ നിന്നും പുറത്തായി. ധോണിയുടെ സ്വന്തക്കാരനെന്ന് വിശേഷിപ്പിക്കുന്ന റെയ്ന മോശം ഫോമിനെത്തുടർന്നാണ് ടീമിലിടം പിടിക്കാതെ പോയത്. ട്വന്റി20 ടീമിന്‍െറ നായകസ്ഥാനത്ത് മഹേന്ദ്രസിങ് ധോണി തുടരും. അടുത്ത വര്‍ഷം നടക്കുന്ന ട്വന്റി20 ലോകകപ്പ് വരെ ധോണി ടീമിനെ നയിക്കും. ട്വന്റി20 ലോകകപ്പ് കൂടി മുന്‍കൂട്ടിക്കണ്ടാണ് ടീമിനെ പ്രഖ്യാപിച്ചത്. മഹേന്ദ്ര സിങ് ധോണിയുടെ നേതൃത്വത്തില്‍ ഇന്ത്യ, അഞ്ച് ഏകദിനവും മൂന്ന് ട്വന്റി20 മത്സരങ്ങളുമാണ് ഓസീസിനെതിരെ കളിക്കുക.
T20 Team #AusvIND : Shikhar, Rohit, Virat,Rahane, Yuvraj, MSD (C),Raina, Ashwin, Jadeja, Mohd. Shami, Harbhajan, Umesh, Hardik, Bhuvi, Nehra
— BCCI (@BCCI) December 19, 2015 ODI Team #AusvIND: Shikhar, Rohit, Virat, Rahane, Manish, MSD (C), Ashwin,Jadeja, Mohd. Shami, Axar, Ishant, Umesh, Gurkeerat, Rishi, Sran
— BCCI (@BCCI) December 19, 2015 