Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പാകിസ്താന്‍ ട്വന്‍റി20 ലോകകപ്പ് ബഹിഷ്കരിക്കരുതെന്ന് വസീം അക്രം

text_fields
bookmark_border
പാകിസ്താന്‍ ട്വന്‍റി20 ലോകകപ്പ് ബഹിഷ്കരിക്കരുതെന്ന് വസീം അക്രം
cancel

കറാച്ചി: അടുത്ത വര്‍ഷം ഇന്ത്യയില്‍ നടക്കുന്ന ട്വന്‍റി20 ലോകകപ്പ് പാകിസ്താന്‍ ബഹിഷ്കരിക്കരുതെന്ന് മുന്‍ ക്യാപ്റ്റന്‍ വസീം അക്രം. ടൂര്‍ണമെന്‍റ് ബഹിഷ്കരിച്ചാല്‍ ഭാവിയില്‍ ടീമിനും കളിക്കാര്‍ക്കും ദോഷംചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. ശ്രീലങ്കയില്‍ ഈമാസം നടക്കേണ്ടിയിരുന്ന ഇന്ത്യ-പാക് മത്സരങ്ങള്‍ സംബന്ധിച്ച് തീരുമാനമെടുക്കുന്നതില്‍ ഇന്ത്യ കാലതാമസം വരുത്തുന്നതില്‍ പ്രതിഷേധിച്ച് പാകിസ്താന്‍ ട്വന്‍റി20 ലോകകപ്പ് ബഹിഷ്കരിച്ചേക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.  ലോകകപ്പ് ഐ.സി.സി സംഘടിപ്പിക്കുന്നതാണ്. നമ്മള്‍ എന്തു വിലകൊടുത്തും പങ്കെടുക്കണം. പരമ്പര വിഷയത്തില്‍ ഇന്ത്യ എത്രയും വേഗം തീരുമാനം പാകിസ്താനെ അറിയിക്കണമെന്നും അക്രം പറഞ്ഞു. ഇരു രാജ്യങ്ങളും തമ്മിലുള്ള ക്രിക്കറ്റ് മത്സരം നയതന്ത്രബന്ധം ഊഷ്മളമാക്കാന്‍ സഹായിക്കുമെന്നും അക്രം പറഞ്ഞു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story