Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ആദം വോഗ്സിന് ഡബ്ള്‍ സെഞ്ച്വറി; ഓസീസിന് കൂറ്റന്‍ സ്കോര്‍

text_fields
bookmark_border
ആദം വോഗ്സിന് ഡബ്ള്‍ സെഞ്ച്വറി; ഓസീസിന് കൂറ്റന്‍ സ്കോര്‍
cancel
camera_alt?????? ????????? ????? ??? ???????


ഹൊബാര്‍ട്ട്: ആദം വോഗ്സിന്‍െറ ഡബ്ള്‍ സെഞ്ച്വറിയുടെ മികവില്‍ വെസ്റ്റിന്‍ഡീസിനെതിരെയുള്ള ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ആസ്ട്രേലിയക്ക് കൂറ്റന്‍ സ്കോര്‍. ഒന്നാം ഇന്നിങ്സില്‍ നാലുവിക്കറ്റ് നഷ്ടത്തില്‍ 583 റണ്‍സെടുത്ത ഓസീസ് ഇന്നിങ്സ് ഡിക്ളയര്‍ ചെയ്തു. മറുപടി ബാറ്റിങ്ങിനിറങ്ങിയ വിന്‍ഡീസ് ആറു വിക്കറ്റ് നഷ്ടത്തില്‍ 207 എന്ന നിലയിലാണ്.
269 റണ്‍സെടുത്ത വോഗ്സ് പുറത്താകാതെ നിന്നു. ഷോണ്‍ മാര്‍ഷ് 182 റണ്‍സെടുത്തു പുറത്തായി. മാര്‍ഷ് പുറത്തായി തൊട്ടുടനെ ക്യാപ്റ്റന്‍ സ്മിത്ത് ഒന്നാം ഇന്നിങ്സ് ഡിക്ളയര്‍ ചെയ്തു.
നാലാം വിക്കറ്റില്‍ റെക്കോഡ് കൂട്ടുകെട്ടുയര്‍ത്തിയാണ് ഈ സഖ്യം വേര്‍പിരിഞ്ഞത്. 449 റണ്‍സാണ് ഇരുവരും കൂട്ടിച്ചേര്‍ത്തത്. 2009ല്‍ ശ്രീലങ്കയുടെ കുമാര്‍ സങ്കക്കാരയും മഹേല ജയവര്‍ധനയും ഉയര്‍ത്തിയ 437 റണ്‍സിന്‍െറ കൂട്ടുകെട്ട് ഇതോടെ പഴങ്കഥയായി. വമ്പന്‍ സ്കോര്‍ പിന്തുടര്‍ന്ന കരീബിയക്കാര്‍ക്ക് തുടക്കം മുതലേ തിരിച്ചടിയേറ്റു.
മൂന്നുവിക്കറ്റ് വീഴ്ത്തിയ സ്പിന്നര്‍ നഥാന്‍ ലിയോണാണ് വിന്‍ഡീസിനെ തകര്‍ത്തത്. സ്റ്റംപെടുക്കുമ്പോള്‍ 94 റണ്‍സുമായി ബ്രാവോയാണ് ക്രീസില്‍. 

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story