Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

അനില്‍ കുംബ്ലെ മുംബൈ ഇന്ത്യന്‍സ് ഉപദേശക സ്ഥാനമൊഴിഞ്ഞു

text_fields
bookmark_border
അനില്‍ കുംബ്ലെ മുംബൈ ഇന്ത്യന്‍സ് ഉപദേശക സ്ഥാനമൊഴിഞ്ഞു
cancel

മുംബൈ: ഐ.പി.എല്‍ ടീം മുംബൈ ഇന്ത്യന്‍സിന്‍െറ മുഖ്യ ഉപദേശക സ്ഥാനത്തുനിന്ന് അനില്‍ കുംബ്ളെ രാജിവെച്ചു. 2013 മുതല്‍ മുംബൈ ഫ്രാഞ്ചൈസിയുടെ ഉപദേശകനായി പ്രവര്‍ത്തിക്കുകയായിരുന്നു സ്പിന്‍ ഇതിഹാസം. കായികരംഗത്തും ക്രിക്കറ്റിലുമുള്ള മറ്റ് അവസരങ്ങളുമായി മുന്നോട്ടുപോകാനാണ് ഈ തീരുമാനം. ഭിന്ന താല്‍പര്യ വിഷയത്തില്‍ ബി.സി.സി.ഐ കര്‍ശന നിലപാടുകള്‍ കൈക്കൊണ്ടതിനു പിന്നാലെയാണ് ഐ.പി.എല്‍ ഫ്രാഞ്ചൈസിയുമായുള്ള ബന്ധം കുംബ്ളെ ഉപേക്ഷിക്കുന്നത്. മുംബൈയുടെ ഭാഗമായതുകൊണ്ട് ബി.സി.സി.ഐ ടെക്നിക്കല്‍ കമ്മിറ്റി തലവന്‍െറ സ്ഥാനം കുംബ്ളെ ഒഴിഞ്ഞിരുന്നു.
തികഞ്ഞ സംതൃപ്തിയോടെയാണ് താന്‍ സ്ഥാനമൊഴിയുന്നതെന്ന് കുംബ്ളെ പ്രസ്താവനയില്‍ വ്യക്തമാക്കി.
ടീം മാനേജ്മെന്‍റിനും കളിക്കാര്‍ക്കും ആരാധകര്‍ക്കും അദ്ദേഹം നന്ദിയറിയിച്ചു. ടീമിന്‍െറ വളര്‍ച്ചയില്‍ നല്‍കിയ സംഭാവനകളുടെ പേരില്‍ അദ്ദേഹത്തോട് വളരെ നന്ദിയുണ്ടെന്ന് മുംബൈ ഇന്ത്യന്‍സ് വ്യക്തമാക്കി.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story