Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightമലമുകളില്‍ നില...

മലമുകളില്‍ നില തെറ്റാതെ

text_fields
bookmark_border
മലമുകളില്‍ നില തെറ്റാതെ
cancel

കൃഷ്ണഗിരി (വയനാട്): മറുനാടന്‍ മലയാളിയായ കരുണ്‍ നായരുടെ മനസ്സാന്നിധ്യം പരാജയ മുനമ്പില്‍ ഇന്ത്യ ‘എ’ ടീമിന്‍െറ രക്ഷക്കത്തെി. കൃഷ്ണഗിരി ക്രിക്കറ്റ് സ്റ്റേഡിയത്തിലെ കന്നി രാജ്യാന്തര മത്സരത്തില്‍ കരുണ്‍ (114 നോട്ടൗട്ട്) നേടിയ സെഞ്ച്വറിയും വിജയ് ശങ്കര്‍ (74 നോട്ടൗട്ട്) നല്‍കിയ പിന്തുണയും രക്ഷക്കത്തെിയപ്പോള്‍ ദക്ഷിണാഫ്രിക്ക ‘എ’ക്കെതിരെ ആദ്യ അനൗദ്യോഗിക ടെസ്റ്റില്‍ ഇന്ത്യ ‘എ’ പൊരുതി സമനില നേടി. ചതുര്‍ദിന മത്സരത്തിന്‍െറ അവസാന നാളില്‍ 444 റണ്‍സെന്ന കൂറ്റന്‍ വിജലക്ഷ്യം മുന്‍നിര്‍ത്തി പാഡുകെട്ടിയിറങ്ങിയ ആതിഥേയരുടെ മാനംകാത്തത് അഞ്ചാം വിക്കറ്റില്‍ കരുണ്‍-വിജയ് സഖ്യം പടുത്തുയര്‍ത്തിയ അഭേദ്യമായ 148 റണ്‍സ് കൂട്ടുകെട്ടാണ്. മത്സരത്തിന്‍െറ സ്റ്റംപെടുക്കുമ്പോള്‍ ഇന്ത്യന്‍ യുവനിര നാലിന് 309 റണ്‍സെന്ന നിലയിലായിരുന്നു. സ്കോര്‍: ദക്ഷിണാഫ്രിക്ക 542, ഒന്നിന് 105 ഡിക്ള. ഇന്ത്യ എ 204, നാലിന് 309.
രണ്ടിന് 73 റണ്‍സെന്ന നിലയില്‍ നാലാം ദിനം ബാറ്റിങ്ങിനിറങ്ങുമ്പോള്‍ ജയത്തിലേക്ക് 371 റണ്‍സ് കൂടി ഇന്ത്യക്ക് ആവശ്യമായിരുന്നു. എന്നാല്‍, വൈകാതെ ക്യാപ്റ്റന്‍ അമ്പാട്ടി റായുഡു (15) കേശവ് മഹാരാജിന്‍െറ പന്തില്‍ തിയൂനിസ് ഡി ബ്രൂയിന് പിടികൊടുത്തു. പരിക്കുകാരണം വെയ്ന്‍ പാര്‍നല്‍ വെള്ളിയാഴ്ച പന്തെറിയാതിരുന്നതും ഇടക്ക് മഴ പെയ്ത് ഒരു മണിക്കൂറോളം കളി തടസ്സപ്പെട്ടതും ഇന്ത്യക്ക് അനുഗ്രഹമായി. അഭിനവ് മുകുന്ദും (65) കരുണും ചേര്‍ന്ന് നാലാം വിക്കറ്റില്‍ 67 റണ്‍സ് ചേര്‍ത്തു. ഇരുടീമും തമ്മിലുള്ള രണ്ടാം ചതുര്‍ദിന ടെസ്റ്റ് ചൊവ്വാഴ്ച കൃഷ്ണഗിരിയില്‍ തുടങ്ങും.
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story