Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightസ്മിത്തില്‍ പിടിച്ച്...

സ്മിത്തില്‍ പിടിച്ച് ഓസീസ്

text_fields
bookmark_border
സ്മിത്തില്‍ പിടിച്ച് ഓസീസ്
cancel

ഓവല്‍: ആസ്ട്രേലിയന്‍ നായകത്വത്തിലേക്ക് ഉയര്‍ത്തപ്പെടുന്നു എന്നതിന്‍െറ ആവേശമായിരിക്കണം, സ്റ്റീവന്‍ സ്മിത്ത് ഫോമിലേക്ക് തിരിച്ചത്തെി. ആഷസ് രണ്ടാം ടെസ്റ്റില്‍ ഇരട്ടശതകം നേടിയശേഷം തുടര്‍ച്ചയായ രണ്ട് ടെസ്റ്റുകളിലെ നാല് ഇന്നിങ്സുകളില്‍ ഒറ്റയക്കത്തിന് പുറത്തായതിന്‍െറ ക്ഷീണത്തിന് പകരമാകില്ളെങ്കിലും അവസാന മത്സരത്തില്‍ സെഞ്ച്വറി അടിച്ച് ഭാവിനായകന്‍ കങ്കാരുക്കള്‍ക്ക് രക്ഷകനായി. പരമ്പര ഇംഗ്ളണ്ടിന് വിട്ടുകൊടുത്ത സ്ഥിതിക്ക് ആശ്വസിക്കാന്‍ ഒരു ജയം എന്ന ലക്ഷ്യവുമായി കളിക്കുന്ന ഓസീസ് ആ സെഞ്ച്വറിയുടെ ബലത്തില്‍ ഒന്നാം ഇന്നിങ്സില്‍ 481 റണ്‍സെടുത്തു. രണ്ടാം ദിനം 143 റണ്‍സ് കുറിച്ച സ്മിത്തും 76 റണ്‍സെടുത്ത ആദം വോഗ്സും 58 റണ്‍സെടുത്ത മിച്ചല്‍ സ്റ്റാര്‍ക്കുമാണ് സന്ദര്‍ശകര്‍ക്ക് മാന്യമായ സ്കോര്‍ നല്‍കിയത്. മറുപടി ബാറ്റിങ്ങില്‍ 7.2 ഓവറില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 30 ആണ് ഇംഗ്ളണ്ട് ഇതുവരെ നേടിയത്. 22 റണ്‍സുമായി ക്യാപ്റ്റന്‍ അലിസ്റ്റര്‍ കുക്കാണ് തിരിച്ചുകയറിയത്. ആദം ലിത്തും (8) റണ്ണൊന്നുമെടുക്കാതെ ഇയാന്‍ ബെല്ലുമാണ് ക്രീസില്‍.
സ്മിത്തിന്‍െറയും വോഗ്സിന്‍െറയും സ്റ്റാര്‍ക്കിന്‍െറയും ബാറ്റിങ് ഇല്ലായിരുന്നെങ്കില്‍ ഇത്തവണയും ഓസീസ് സ്കോര്‍ ദുര്‍ബലമാകുമായിരുന്നു. മൂന്നിന് 287 റണ്‍സ് എന്ന നിലയില്‍ രണ്ടാം ദിനം കളി തുടങ്ങിയ കങ്കാരുക്കള്‍ക്കായി വാലറ്റത്തില്‍ സ്മിത്തും സ്റ്റാര്‍ക്കും ചേര്‍ന്ന് 91 റണ്‍സിന്‍െറ കൂട്ടുകെട്ടുയര്‍ത്തിയാണ് സ്കോര്‍ 450 കടത്തിയത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story