ഐ.പി.എല്‍ വിലക്ക്: ബി.സി.സി.ഐക്ക് നോട്ടീസ്
text_fieldsചെന്നൈ: ഐ.പി.എല്‍ ക്രിക്കറ്റില്‍നിന്ന് രണ്ടുവര്‍ഷത്തേക്ക് വിലക്കിയ ജസ്റ്റിസ് ലോധ കമ്മിറ്റിയുടെ നടപടി ചോദ്യംചെയ്ത് ചെന്നൈ സൂപ്പര്‍ കിങ്സ് നല്കിയ പരാതി മദ്രാസ് ഹൈകോടതി സ്വീകരിച്ചു. ചീഫ് ജസ്റ്റിസ് എസ്.കെ. കൗള്‍, ജസ്റ്റിസ് ശിവജ്ഞാനം എന്നിവരുള്‍പ്പെട്ട ബെഞ്ചാണ് വാദം കേള്‍ക്കുന്നത്. വിശദീകരണം ആവശ്യപ്പെട്ട് ബി.സി.സി.ഐ, ചെന്നൈ സൂപ്പര്‍ കിങ്സിന്‍െറ പ്രധാന ഓഹരി പങ്കാളിയായ ഇന്ത്യാ സിമന്റ്സ് കമ്പനി, ബിഹാര്‍ ക്രിക്കറ്റ് അസോസിയേഷന് എന്നിവര്‍ക്ക് നോട്ടീസ് അയക്കാന്‍ കോടതി നിര്‍ദേശിച്ചു. ഈമാസം 27നകം മറുപടി നല്‍കാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്.
ടീം പ്രിന്‍സിപ്പലായിരുന്ന ഗുരുനാഥ് മെയ്യപ്പനോടൊപ്പം ടീം ഒന്നടങ്കം ശിക്ഷിക്കപ്പെടുകയാണെന്ന് അഭിഭാഷകന് കോടതിയെ ബോധിപ്പിച്ചു. ടീം അംഗങ്ങളും ഒഫിഷ്യല്‍സും മറ്റ് ജീവനക്കാരും ഉള്‍പ്പെടെയുള്ളവരും വിഷയത്തിലേക്ക് വലിച്ചിഴക്കപ്പെട്ടതായും ഇത് അനീതിയാണെന്നും അഭിഭാഷകന് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
_9.jpg)