വയനാടന്‍ മണ്ണില്‍ കരുതലോടെ ദക്ഷിണാഫ്രിക്ക
text_fieldsകല്‍പറ്റ: ഇന്ത്യയുടെ ഇളമുറ താരങ്ങളുമായുള്ള ചതുര്‍ദിന പോരാട്ടത്തില്‍ കരുതലോടെ ദക്ഷിണാഫ്രിക്കന്‍ യുവനിര. ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ദക്ഷിണാഫ്രിക്ക ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ 32.0 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 102 റണ്‍സെടുത്തിട്ടുണ്ട്. ഹെന്‍ഡ്രിക്സ് (50), വന്‍ സെയ്ല്‍ (28) എന്നിവരാണ് പുറത്തായത്. പാണ്ഡേയുടെ പന്തില്‍ ബെയിന്‍സിന് ക്യാച്ച് സമ്മാനിച്ചാണ് ഹെന്‍ഡ്രിക്സ് മടങ്ങിയത്. അതേ സമയം വന്‍ സെയ് ലിനെ അമ്പാട്ടി റായിഡുവിന്‍െറ കൈകളിലെത്തിച്ച് ജയന്ത് യാദവ് മികവ് കാണിച്ചു. ഹെന്‍ഡ്രിക്സ്^വന്‍ സെയ്ല്‍ സഖ്യം ഒന്നാം വിക്കറ്റില്‍ 60 റണ്‍സ് ചേര്‍ത്തു. തിയൂനിസ് ഡി ബ്രിയൂണ്‍, ഓംഫൈല്‍ റമേല എന്നിവരാണ് ക്രീസില്‍.
കൃഷ്ണഗിരി സ്‌റ്റേഡിയത്തിലെ ആദ്യ അന്താരാഷ്ട്ര മത്സരത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം മുന്‍ ഇന്ത്യന്‍ ക്യാപ്റ്റനും ഇന്ത്യ എ ടീം കോച്ചുമായ രാഹുല്‍ ദ്രാവിഡ് രാവിലെ നിര്‍വഹിച്ചു
The ist ever international first class match inaugurated by former Indian skipper rahul dravid A proud moment for all of us
Posted by Kerala Cricket Association on Monday, 17 August 2015
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
