കൃഷ്ണഗിരിയുടെ ദൃശ്യഭംഗിയില്‍ മയങ്ങി ദ്രാവിഡ്
text_fieldsമീനങ്ങാടി: ദേശീയAപാതയില്‍നിന്ന് വെട്ടിത്തിരിഞ്ഞ് കാപ്പിത്തോട്ടത്തിനു നടുവിലൂടെയുള്ള കൊച്ചുറോഡിലൂടെ കയറ്റം കയറിയത്തെുമ്പോള്‍ കണ്ട മനോഹര കാഴ്ചയെക്കുറിച്ച് രാഹുല്‍ ദ്രാവിഡിന്‍െറ ആദ്യ പ്രതികരണം ‘വെരി ബ്യൂട്ടിഫുള്‍’ എന്നായിരുന്നു. തുടര്‍ന്ന് ബി.സി.സി.ഐ വൈസ് പ്രസിഡന്‍റുകൂടിയായ കെ.സി.എ പ്രസിഡന്‍റ് ടി.സി. മാത്യുവിനടുത്തത്തെിയ ദ്രാവിഡ് വയനാട് ക്രിക്കറ്റ് സ്റ്റേഡിയത്തിന്‍െറ മനോഹാരിതയെക്കുറിച്ച് വാചാലനായി. ഇടുങ്ങിയ റോഡിലൂടെ കടന്നുവരുമ്പോള്‍ ഇത്രയും മനോഹരമായൊരു കളിമുറ്റമാണ് ഇവിടെ സജ്ജീകരിച്ചതെന്ന തോന്നലുണ്ടായിരുന്നില്ളെന്ന് ഇന്ത്യയുടെ വിഖ്യാത ബാറ്റ്സ്മാന്‍ പറഞ്ഞു. ദക്ഷിണാഫ്രിക്കയിലെ കേപ്ടൗണ്‍ സ്റ്റേഡിയത്തെ അനുസ്മരിപ്പിക്കുന്നതാണ് കൃഷ്ണഗിരി സ്റ്റേഡിയമെന്നും ദ്രാവിഡ് അഭിപ്രായപ്പെട്ടു.
ദക്ഷിണാഫ്രിക്കന്‍ താരങ്ങള്‍ക്കും കുന്നിന്‍ മുകളിലെ ഈ കളിത്തട്ട് നന്നായി ബോധിച്ചു. വൃത്തിയും ഭംഗിയുമുള്ള സ്റ്റേഡിയത്തിലെ കാലാവസ്ഥയും ഏറെ ഹൃദ്യമെന്നാണ് ചെന്നൈയിലെ ചൂടില്‍നിന്ന് വയനാടന്‍ തണുപ്പിലത്തെിയപ്പോഴുള്ള അവരുടെ പ്രതികരണം. കളിക്കാര്‍ തിങ്കളാഴ്ച വൈകീട്ടത്തെ പരിശീലനത്തിന്‍െറ ഓരോ മിനിറ്റും ആസ്വദിക്കുന്നതു കാണാമായിരുന്നു. പരിശീലനത്തിനൊടുവില്‍ വൈത്തിരി വില്ളേജ് റിസോര്‍ട്ടിലേക്ക് മടങ്ങവേ, സ്റ്റേഡിയത്തിന്‍െറ പിന്‍വശത്ത് മലനിരകള്‍ക്കഭിമുഖമായി സെല്‍ഫിയെടുക്കാന്‍ ദക്ഷിണാഫ്രിക്കന്‍ താരങ്ങള്‍ തിരക്കുകൂട്ടിയത് കൗതുകമായി. വയനാട്ടിലെ സൗകര്യങ്ങളില്‍ തങ്ങള്‍ പൂര്‍ണ തൃപ്തരാണെന്ന് സന്ദര്‍ശക ടീം മാനേജ്മെന്‍റും പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
