ക്രിക്കറ്റ് ആവേശത്തിലേക്ക് വയനാട്
text_fieldsകല്‍പറ്റ: കൃഷ്ണഗിരിയുടെ കുന്നിന്‍മുകളില്‍ വീണ്ടും ക്രിക്കറ്റിന്‍െറ ആരവമുയരുന്നു. കഴിഞ്ഞ സീസണില്‍ ഫസ്റ്റ്ക്ളാസ് ക്രിക്കറ്റിന്‍െറ വീറുറ്റ പോരാട്ടങ്ങള്‍ക്ക് സാക്ഷ്യംവഹിച്ച വയനാടന്‍ മണ്ണ് ഇക്കുറി ലോകക്രിക്കറ്റിന്‍െറ ശ്രദ്ധയെ കളിയുടെ മലമുകളിലേക്ക് ക്ഷണിക്കുകയാണ്. രാഹുല്‍ ദ്രാവിഡിന്‍െറ പരിശീലനത്തിനുകീഴില്‍ ഇന്ത്യന്‍ ക്രിക്കറ്റിലെ ഇളമുറസംഘമായ ഇന്ത്യ ‘എ’യും ലോക ക്രിക്കറ്റില്‍ സാന്നിധ്യമറിയിച്ച ശ്രദ്ധേയ താരങ്ങള്‍ അണിനിരക്കുന്ന ദക്ഷിണാഫ്രിക്ക ‘എ’യും മാറ്റുരക്കുന്ന രാജ്യാന്തര ചതുര്‍ദിന ടെസ്റ്റ് മത്സരത്തിന് ഈമാസം 18 മുതല്‍ പന്തെറിഞ്ഞുതുടങ്ങും. സംസ്ഥാന ചരിത്രത്തില്‍ ആദ്യമായി അരങ്ങേറുന്ന രാജ്യാന്തര ചതുര്‍ദിന മത്സരത്തിന് വയനാട് കൃഷ്ണഗിരി ക്രിക്കറ്റ് സ്റ്റേഡിയം സജ്ജമായിക്കഴിഞ്ഞു. ആഗസ്റ്റ് 25 മുതല്‍ 28 വരെ ഇതേ വേദിയില്‍ ഇരുനിരയും രണ്ടാം ടെസ്റ്റിനും പാഡുകെട്ടിയിറങ്ങും.
ദക്ഷിണേന്ത്യയിലെ ഏക ഹൈ ആള്‍റ്റിറ്റ്യൂഡ് സ്റ്റേഡിയമെന്ന വിശേഷണമുള്ള കൃഷ്ണഗിരിയില്‍ പിച്ച് നിര്‍മാണം ഏറക്കുറെ പൂര്‍ത്തിയായിട്ടുണ്ട്. പിച്ച് നിര്‍മാണത്തിന് കര്‍ണാടകയിലെ ചാമരാജ്നഗറില്‍നിന്നാണ് മണ്ണെത്തിച്ചത്. സ്റ്റേഡിയപരിസരത്ത് പരിശീലനത്തിനായി നാല് പിച്ചുകള്‍ വേറെയും ഒരുക്കിയിട്ടുണ്ട്. തുടരെ പെയ്യുന്ന മഴ സംഘാടകരെ ആശങ്കപ്പെടുത്തുന്നുണ്ടെങ്കിലും മത്സരദിനങ്ങളോട് ചേര്‍ന്ന് കനത്ത മഴ പെയ്തില്ളെങ്കില്‍ പെട്ടെന്ന് വെള്ളം വലിയുന്ന പ്രതലത്തില്‍ കളി നടക്കാന്‍ ബുദ്ധിമുട്ടുണ്ടായിരിക്കില്ളെന്നാണ് കണക്കുകൂട്ടല്‍. ന്യൂസിലന്‍ഡ്, ആസ്ട്രേലിയ എന്നിവിടങ്ങളിലെ ചില സ്റ്റേഡിയങ്ങളിലേതുപോലെ കാണികള്‍ക്കിരിക്കാന്‍ പുല്ലുവെച്ചുപിടിച്ചിച്ച സ്റ്റേഡിയത്തില്‍ ചതുര്‍ദിന മത്സരങ്ങള്‍ക്കായി താല്‍ക്കാലിക ഇരിപ്പിടം ഒരുക്കുന്നുണ്ട്. 5000 പേര്‍ക്കിരിക്കാവുന്ന ഗാലറിയില്‍ ഓണാവധിക്കാലത്ത് കൂടുതല്‍ കാണികളെ പ്രതീക്ഷിക്കുകയാണ് സംഘാടകര്‍. ടീമുകള്‍ 16ന് ജില്ലയിലത്തെും. മുത്തങ്ങയില്‍ ടീമുകളെ സംഘാടകര്‍ സ്വീകരിച്ചാനയിക്കും. വത്തെിരി വില്ളേജ് റിസോര്‍ട്ടിലാണ് ഇരുടീമിനും താമസസൗകര്യം ഒരുക്കിയിട്ടുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
