ബേണ്‍സ്, അഗര്‍ ഓസീസ് ടീമില്‍
text_fieldsസിഡ്നി: ആഷസിന് പിന്നാലെ ഇംഗ്ളണ്ടിനെതിരെയുള്ള ഏകദിന പരമ്പരക്കുള്ള ടീമിനെ ആസ്ട്രേലിയ പ്രഖ്യാപിച്ചു. കനത്ത തോല്‍വി ഏറ്റുവാങ്ങിയ ആഷസിന്‍െറ പശ്ചാത്തലത്തില്‍ ഏറെ മാറ്റങ്ങളോടെയാണ് ഏകദിനത്തില്‍ ഓസീസ് ഇറങ്ങുക. ഓള്‍റൗണ്ടര്‍ മാര്‍കസ് സ്റ്റോയിനിസ്, സ്പിന്നര്‍ ആഷ്ടണ്‍ അഗര്‍, ബാറ്റ്സ്മാന്‍ ജോ ബേണ്‍സ് എന്നിവര്‍ ഏകദിനക്കുപ്പായത്തില്‍ അരങ്ങേറ്റം കുറിക്കും. ഫാസ്റ്റ് ബൗളര്‍മാരായ മിച്ചല്‍ ജോണ്‍സണും ജോഷ് ഹാസില്‍വുഡിനും വിശ്രമം അനുവദിച്ചു. മാര്‍ച്ചില്‍ ലോകകപ്പ് നേടിയതിനുശേഷം മൈക്കല്‍ ക്ളാര്‍ക്കും വിക്കറ്റ് കീപ്പര്‍ ബ്രാഡ് ഹഡിനും വിരമിച്ചിരുന്നു. സ്റ്റീവന്‍ സ്മിത്ത് നയിക്കുന്ന ടീമില്‍ മാത്യു വെയ്ഡാണ് വിക്കറ്റ് കീപ്പിങ് ചുമതലയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. 2014 നവംബറിനുശേഷം വെയ്ഡ് ഏകദിനത്തില്‍ കളത്തിലിറങ്ങിയിട്ടില്ല. ലെഗ്സ്പിന്നര്‍ കാമറൂണ്‍ ബോയ്സിനെ ട്വന്‍റി20 മത്സരത്തിലേക്കായി ഉള്‍പ്പെടുത്തിയിട്ടുണ്ട്.
20ന് ആരംഭിക്കുന്ന അവസാന ആഷസ് ടെസ്റ്റിനുശേഷം 27ന് അയര്‍ലന്‍ഡിനെതിരെ ഓസീസ് ഒരു ഏകദിനം കളിക്കും. തുടര്‍ന്ന് ഇംഗ്ളണ്ടിനെതിരെ 31ന് ട്വന്‍റി20 പോരിനിറങ്ങും. തുടര്‍ന്ന് സെപ്റ്റംബര്‍ മൂന്നു മുതലാണ് അഞ്ചു മത്സരങ്ങളുടെ ഏകദിന പരമ്പര തുടങ്ങുന്നത്. ടീം: സ്റ്റീവന്‍ സ്മിത്ത് (ക്യാപ്റ്റന്‍), ആഷ്ടണ്‍ അഗര്‍, ജോര്‍ജ് ബെയ്ലി, ജോ ബേണ്‍സ്, നഥാന്‍ കൗള്‍ട്ടര്‍നില്‍, പാട്രിക് കമ്മിന്‍സ്, ഗ്ളെന്‍ മാക്സ്വെല്‍, മിച്ചല്‍ മാര്‍ഷ്, ജയിംസ് പാറ്റിന്‍സണ്‍, മിച്ചല്‍ സ്റ്റാര്‍ക്, മാര്‍കസ് സ്റ്റോയിനിസ്, മാത്യു വെയ്ഡ്, ഷെയ്ന്‍ വാട്സന്‍, ഡേവിഡ് വാര്‍ണര്‍, കാമറൂണ്‍ ബോയ്സ് (ട്വന്‍റി20 മാത്രം).
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
