ആഷസില്‍ തോറ്റ ലേമാന് ഫുട്ബാള്‍ കാണണം
text_fieldsലണ്ടന്‍: ആഷസ് ടെസ്റ്റില്‍ ഇംഗ്ളണ്ടിനോട് നാണംകെട്ട തോല്‍വി ഏറ്റുവാങ്ങിയ ഓസീസ് ടീം കോച്ച് ഡാരന്‍ ലേമാന്‍ പുതിയ വിവാദത്തില്‍. കംഗാരുപ്പട തോല്‍വിയുടെ നാണക്കേടിലായിരിക്കെ ഇംഗ്ളീഷ് പ്രീമിയര്‍ ലീഗ് ഫുട്ബാള്‍ കാണാന്‍ ടിക്കറ്റ് കിട്ടുമോ എന്ന് ട്വിറ്ററിലൂടെ ആരാഞ്ഞതാണ് പുലിവാലായത്. ടീം താമസിക്കുന്ന സ്ഥലത്തു നിന്നും 80 കിലോമീറ്റര്‍ അകലെ നോട്ടിങ്ഹാമില്‍ ലിവര്‍പൂളും സ്റ്റോക്ക്സിറ്റിയും തമ്മിലുള്ള മത്സരം കാണാനാണ് ലേ മാന്‍ പരസ്യ ട്വീറ്റിട്ടത്.
'പ്രീമിയര്‍ ലീഗ് ഫുട്ബാള്‍ കാണാന്‍ ആഗ്രഹിക്കുന്നു, സഹായിക്കാന്‍ ആരെങ്കിലുമുണ്ടോ' എന്നായിരുന്നു ട്വീറ്റ്. തോല്‍വിയുടെ വിമര്‍ശങ്ങളാല്‍ ആസ്ട്രേലിയന്‍ മാധ്യമങ്ങളുടെ പേജുകള്‍ നിറഞ്ഞിരിക്കെയാണ് ലേ മാന്‍െറ ട്വീറ്റ് വരുന്നത്. ഇതോടെ തോല്‍വിയില്‍ ടീമൊന്നടങ്കം മുങ്ങിയിരിക്കെ പരിശീലകന്‍ ഇംഗ്ളണ്ടില്‍ ഉല്ലസിക്കുകയാണെന്ന തരത്തിലായി വാര്‍ത്തകള്‍. അടുത്ത മത്സരത്തിലെ തയാറെടുപ്പുകളെക്കുറിച്ച് ആലോചിക്കേണ്ട സമയത്ത് ഫുട്ബാള്‍ കാണാനാണ് ഓസീസ് കോച്ചിന് താല്‍പര്യം എന്ന തരത്തിലായിരുന്നു വിമര്‍ശങ്ങള്‍.
Would like to go to Stoke v Liverpool with a couple of people anyone help? @stokecity or @LFC can you please retweet .
— Darren Lehmann (@darren_lehmann) August 8, 2015 അഞ്ചു മത്സരങ്ങളടങ്ങിയ ടെസ്റ്റ് പരമ്പര 3^1 നാണ് കംഗാരുക്കള്‍ക്ക് നഷ്ടപ്പെട്ടത്. അവസാന രണ്ടു മത്സരങ്ങളിലെ വന്‍ തോല്‍വിയാണ് ഓസീസ് ആരാധകരെ ഞെട്ടിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
