ദക്ഷിണാഫ്രിക്കക്കായി കളിച്ച് ഇന്ത്യന്‍ ടീമംഗം..!
text_fieldsചെന്നൈ: പരിക്കും അസുഖങ്ങളും ഒരു ടീമിനെ തളര്‍ത്തുന്നത് സ്വാഭാവികം. എന്നാല്‍, ആ തളര്‍ച്ചയുടെ കാഠിന്യത്തില്‍ കളത്തില്‍ അംഗസംഖ്യ തികക്കാന്‍പോലും കഴിയാത്ത രീതിയിലായിരുന്നു ദക്ഷിണാഫ്രിക്ക എ ടീം. ഭക്ഷ്യവിഷബാധയാണ് താരങ്ങള്‍ക്ക് വിനയായത്. സെഞ്ച്വറി നേടിയ ക്വിന്റണ്‍ ഡി കോക്കിനെ ഉള്‍പ്പെടെ 10 താരങ്ങളെ മത്സരശേഷം, ചെന്നൈയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്ത്യ ‘എ’യെ നേരിട്ടപ്പോള്‍ ഗുരുതര പ്രതിസന്ധിയിലായിരുന്നു അവര്‍.
കളിക്കാരില്ലാതെ പൊറുതിമുട്ടിയ ടീമിനായി ഇന്ത്യയുടെ മന്ദീപ് സിങ് ഫീല്‍ഡിങ് ചെയ്തു. ഡി കോക്കിന് പകരക്കാരനായിട്ടായിരുന്നു മന്ദീപ് എതിരാളികളുടെ കുപ്പായമണിഞ്ഞത്. ഇത് സാധാരണമെന്നുവെക്കാം. എന്നാല്‍, ദക്ഷിണാഫ്രിക്കന്‍ ടീമിന്‍െറ ആദ്യ ‘ചോയ്സ്’ എതിര്താരമല്ലായിരുന്നു. തൊകോസിസി ഷെസിക്ക് തിരിച്ചുകയറേണ്ടിവന്നപ്പോഴാണ് അവര്‍ ആദ്യം ആള്‍ക്ഷാമം നേരിട്ടത്.
ഷെസിക്ക് പകരക്കാരനായി കളത്തിലിറങ്ങാന്‍ സ്വന്തം ക്യാമ്പില്‍നിന്ന് തന്നെ ടീം ആളെ കണ്ടത്തെി. ടീമിന്‍െറ വിഡിയോ അനലിസ്റ്റ് ഹെന്‍ട്രിക്സ് കോര്ട്സനാണ് രാജ്യത്തിന്‍െറ കുപ്പായമണിഞ്ഞ് കളിക്കാനുള്ള അവസരം കൈവന്നത്. കളിക്കാരുടെ അവശത കാരണം, തിങ്കളാഴ്ച ആസ്ട്രേലിയ ടീമിനെതിരെ നടക്കേണ്ട മത്സരത്തില്‍നിന്ന് ദക്ഷിണാഫ്രിക്കയെ ഒഴിവാക്കി. ഇന്ത്യയായിരിക്കും ആസ്ട്രേലിയയെ നേരിടുക.
SA 'A' had someone new fielding for their side against Ind 'A' on Sunday. Talk about Spirit of Cricket @mandeeps12 https://t.co/Tdt9ABMAwA
— BCCI (@BCCI) August 10, 2015 Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
