ആദ്യവിക്കറ്റില്‍ 219 റണ്‍സ്; ഇന്ത്യ എ ക്ക് മിന്നുന്ന ജയം
text_fieldsചെന്നൈ: ദക്ഷിണാഫ്രിക്ക ‘എ’ക്കെതിരെ എട്ടു വിക്കറ്റിന്‍െറ തകര്‍പ്പന്‍ ജയവുമായി ഇന്ത്യയുടെ തിരിച്ചുവരവ്. ‘എ’ ടീമുകളുടെ ത്രിരാഷ്ട്ര ഏകദിന പരമ്പരയിലെ തങ്ങളുടെ രണ്ടാം മത്സരത്തില്‍ 74 പന്തുകള്‍ ശേഷിക്കെ ജയം സ്വന്തമാക്കിയ ഇന്ത്യ ബോണസ് പോയന്‍റും നേടിയെടുത്തു. ദക്ഷിണാഫ്രിക്ക മുന്നോട്ടുവെച്ച 245 റണ്‍സ് ലക്ഷ്യം 37.4 ഓവറില്‍ രണ്ട് വിക്കറ്റുകള്‍ മാത്രം നഷ്ടപ്പെടുത്തി ഇന്ത്യ മറികടന്നു. ഓപണര്‍മാരായ മായങ്ക് അഗര്‍വാളും ക്യാപ്റ്റന്‍ ഉന്മുക്ത് ചന്ദും ചേര്‍ന്ന് നേടിയ ഇരട്ടശതക കൂട്ടുകെട്ടാണ് ആതിഥേയരെ അനായാസം ജയത്തിലേക്ക് നയിച്ചത്. മായങ്ക് സെഞ്ച്വറി നേടി. 122 പന്തില്‍ 130 റണ്‍സെടുത്ത മായങ്കാണ് കളിയിലെ താരമായത്. ഉന്മുക്തിന് 10 റണ്‍സകലെ സെഞ്ച്വറി നഷ്ടമായി. ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ദക്ഷിണാഫ്രിക്കക്കായി ഓപണര്‍ ക്വിന്‍റണ്‍ ഡി കോക്ക് സെഞ്ച്വറിയും ഡെയ്ന്‍ വിലാസ് അര്‍ധശതകവും നേടി. ആദ്യ മത്സരത്തില്‍ ആസ്ട്രേലിയയോട് തോറ്റ ദക്ഷിണാഫ്രിക്ക ഈ തോല്‍വിയോടെ കൂടുതല്‍ പ്രതിസന്ധിയിലായി.ബോണസ് പോയന്‍റ് നേടാനായതോടെ ഫൈനലിലേക്ക് കടക്കാന്‍ കഴിയുമെന്ന പ്രതീക്ഷയും ഇന്ത്യന്‍ ക്യാമ്പിലുണര്‍ന്നു.
ബാറ്റുചെയ്യാനിറങ്ങിയ ദക്ഷിണാഫ്രിക്കയുടെ തുടക്കം തകര്‍ച്ചയോടെയായിരുന്നു. 15.1 ഓവറില്‍ മൂന്നിന് 44 എന്നനിലയില്‍ പരുങ്ങിയ ടീമിനെ ഡി കോക്കും ഒംഫില്‍ രമേലയും വിലാസും ചേര്‍ന്നാണ് മധ്യഓവറുകളില്‍ താങ്ങിയത്. രമേല 26 റണ്‍സെടുത്തു. റിഷി ധവാന്‍െറ നാലു വിക്കറ്റ് പ്രകടനമാണ് ദക്ഷിണാഫ്രിക്കന്‍ ബാറ്റിങ്ങിനെ തകര്‍ത്തത്. രക്ഷാപ്രവര്‍ത്തനം നടത്തിയ മൂവരും പുറത്തായ ശേഷം എത്തിയവര്‍ക്കും പിടിച്ചുനില്‍ക്കാനായില്ല. 50 ഓവറില്‍ 244 റണ്‍സില്‍ എല്ലാവരും പുറത്തായി.
ഇന്ത്യക്ക് ബാറ്റിങ്ങില്‍ കാര്യങ്ങള്‍ എളുപ്പമായിരുന്നു. മായങ്കും ഉന്മുക്തും ചേര്‍ന്ന ഓപണിങ് ജോടി 219 റണ്‍സാണ് അടിച്ചെടുത്തത്. 90 റണ്‍സുമായി ഉന്മുക്ത് വീണതിനുശേഷം ജയം തൊട്ടരികിലത്തെിച്ചാണ് മായങ്ക് പോയത്. തുടര്‍ന്ന് മനീഷ് പാണ്ഡെയും (9) കരുണ്‍ നായരും (4) ചേര്‍ന്ന് ഇന്ത്യന്‍ ജയം പൂര്‍ത്തിയാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
