ത്രിരാഷ്ട്ര പരമ്പരയില്‍ ഉന്മുക്തും ടെസ്റ്റില്‍ റായുഡുവും ഇന്ത്യ എ ടീമിനെ നയിക്കും
text_fieldsന്യൂഡല്‍ഹി: ആസ്ട്രേലിയ എ, ദക്ഷിണാഫ്രിക്ക എ ടീമുകളുമായുള്ള ഇന്ത്യ എയുടെ ത്രിരാഷ്ട്ര പരമ്പരക്കും ദക്ഷിണാഫ്രിക്കന്‍ എക്കെതിരെയുള്ള ചതുര്‍ദിന ടെസ്റ്റ് പരമ്പരക്കുമുള്ള ഇന്ത്യ എ ടീമിനെ പ്രഖ്യാപിച്ചു. ചെന്നൈയില്‍ ചേര്‍ന്ന ദേശീയ സെലക്ഷന്‍ കമ്മിറ്റി യോഗമാണ് ടീമിനെ തെരഞ്ഞെടുത്തത്. യുവതാരം ഉന്മുക്ത് ചന്ദ് ത്രിരാഷ്ട്ര പരമ്പരയിലും ടെസ്റ്റില്‍ അമ്പാട്ടി റായുഡുവും ടീമിനെ നയിക്കും. ആഗസ്റ്റ് അഞ്ചുമുതല്‍ 14 വരെ ചെന്നൈയില്‍ നടക്കുന്ന ത്രിരാഷ്ട്ര പരമ്പരക്കുള്ള ടീമില്‍ മലയാളി താരം സഞ്ജു സാംസണും ഇടംപിടിച്ചു. ദക്ഷിണാഫ്രിക്കക്കെതിരായ രണ്ടു മത്സരങ്ങളുടെ അനൗദ്യോഗിക ടെസ്റ്റ് പരമ്പരക്ക് വയനാട്ടിലെ കൃഷ്ണഗിരി സ്റ്റേഡിയമാണ് വേദിയാകുന്നത്. ആഗസ്റ്റ് 18 മുതല്‍ 21 വരെ ആദ്യ ടെസ്റ്റും 25 മുതല്‍ 28 വരെ രണ്ടാം ടെസ്റ്റും നടക്കും.
ത്രിരാഷ്ട്ര പരമ്പരക്കുള്ള ഇന്ത്യ എ ടീം: ഉന്മുക്ത് ചന്ദ ്(ക്യാപ്റ്റന്‍), മായങ്ക് അഗര്‍വാള്‍, മനീഷ് പാണ്ഡെ, കരുണ്‍ നായര്‍ (വിക്കറ്റ് കീപ്പര്‍), കേദാര്‍ ജാദവ്, സഞ്ജു സാംസണ്‍, അക്ഷര്‍ പട്ടേല്‍, പര്‍വേസ് റസൂല്‍, കരണ്‍ ശര്‍മ, ധവാല്‍ കുല്‍ക്കര്‍ണി, സന്ദീപ് ശര്‍മ, റഷ് കലേരിയ, മന്‍ദീപ് സിങ്, ഗുര്‍കീരത് സിങ് മന്‍, റിഷി ധവാന്‍.
ടെസ്റ്റ് ടീം: അമ്പാട്ടി റായുഡു (ക്യാപ്റ്റന്‍), കരുണ്‍ നായര്‍ (വിക്കറ്റ് കീപ്പര്‍), അഭിനവ് മുകുന്ദ്, അങ്കുഷ് ബെയ്ന്‍സ്, ശ്രേയസ് അയ്യര്‍, ബാബ അപരാജിത്, വിജയ് ശങ്കര്‍, ജയന്ത് യാദവ്, അക്ഷര്‍ പട്ടേല്‍, കരണ്‍ ശര്‍മ, അഭിമന്യൂ മിഥുന്‍, ശ്രദുല്‍ താക്കുര്‍, ഈശ്വര്‍ പാണ്ഡെ, ഷെല്‍ഡന്‍ ജാക്സന്‍, ജിവന്‍ജോത് സിങ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
