വിൻഡീസിനെ എറിഞ്ഞ് വീഴ്ത്തി ഇഷാന്ത് ശർമ; മത്സരം ഇന്ത്യയുടെ കയ്യിൽ

15:37 PM
24/08/2019

ആ​ൻ​റി​ഗ്വ: ഇഷാന്ത് ശർമയുടെ മാരകഫോമും വെസ്റ്റ് ഇൻഡീസിൻെറ അശ്രദ്ധമായ ബാറ്റിങ്ങും സഹായിച്ചപ്പോൾ ആദ്യ ടെസ്റ്റിന്റെ രണ്ടാം ദിനത്തിൽ തന്നെ കളിയുടെ നിയന്ത്രണം ഇന്ത്യയുടെ കയ്യിൽ. ആദ്യ ഇന്നിംഗ്‌സിൽ ഇന്ത്യയുടെ 297 റൺസ് പിന്തുടർന്നിറങ്ങിയ വിൻഡീസ് എട്ട് വിക്കറ്റ് നഷ്ടത്തിൽ 189 റൺസെന്ന നിലയിലാണ്.


അവസാന സെഷനിൽ വെസ്റ്റിൻഡീസിന് അഞ്ച് വിക്കറ്റുകളാോണ് നഷ്ടമായത്. ഇത് ഒമ്പതാം തവണയാണ് ഇഷാന്ത് അഞ്ച് വിക്കറ്റ്നേട്ടം കൈവരിക്കുന്നത്.റോസ്റ്റൺ ചേസ് (48), ജോൺ കാമ്പ്‌ബെൽ (23), ഡാരൻ ബ്രാവോ (18), ഷായ് ഹോപ് (24), ഷിമ്രോൺ ഹെറ്റ്മിയർ (35) എന്നിവരാണ് വിൻസിഡ് നിരയിൽ പൊരുതിയത്.ബാക്കിയെല്ലാവരും നേരത്തെ കീഴടങ്ങി.

ആ​ദ്യ ഇ​ന്നി​ങ്​​സി​ൽ ഇ​ന്ത്യ 297ന്​ ​പു​റ​ത്താ​യിരുന്നു. അ​ജി​ൻ​ക്യ ര​ഹാ​നെ​ക്ക്​ (81) പി​ന്നാ​ലെ ര​വീ​ന്ദ്ര ജ​ദേ​ജ​യും (58) അ​ർ​ധ സെ​ഞ്ച്വ​റി​യു​മാ​യി ചെ​റു​ത്തു​നി​ന്ന​തോ​ടെ​യാ​ണ്​ ഇ​ന്ത്യ ഭേ​ദ​പ്പെ​ട്ട സ്​​കോ​റി​ലെ​ത്തി​യ​ത്. ആ​ദ്യ​ദി​നം ആ​റു​വി​ക്ക​റ്റി​ന്​ 203 എ​ന്ന നി​ല​യി​ൽ ക​ളി​യ​വ​സാ​നി​പ്പി​ച്ച ഇ​ന്ത്യ​യെ ജ​ദേ​ജ​യു​ടെ മി​ക​ച്ച ബാ​റ്റി​ങ്ങാ​ണ്​ 300ന​ടു​ത്തെ​ത്തി​ച്ച​ത്.


ത​ലേ​ദി​വ​സം ഒ​പ്പം ക്രീ​സി​ലു​ണ്ടാ​യി​രു​ന്ന ഋ​ഷ​ഭ്​ പ​ന്ത്​ (24) പെ​െ​ട്ട​ന്ന്​ മ​ട​ങ്ങി​യെ​ങ്കി​ലും ഇ​ശാ​ന്ത്​ ശ​ർ​മ​യെ (19) കൂ​ട്ടു​പി​ടി​ച്ച്​ എ​ട്ടാം വി​ക്ക​റ്റി​ൽ 60 റ​ൺ​സി​​​​െൻറ കൂ​ട്ടു​കെ​ട്ടു​ണ്ടാ​ക്കി​യ ജ​ദേ​ജ ടീ​മി​നെ മു​ന്നോ​ട്ടു​ന​യി​ച്ചു. 

112 പ​ന്തി​ൽ ആ​റു സി​ക്​​സും ഒ​രു ബൗ​ണ്ട​റി​യു​മ​ട​ക്ക​മാ​യി​രു​ന്നു ജ​ദേ​ജ​യു​ടെ 11ാം ഫി​ഫ്​​റ്റി. 62 പ​ന്ത്​ പി​ടി​ച്ചു​നി​ന്ന ഇ​ശാ​ന്ത്​ ഒ​രു ​ഫോ​ർ പാ​യി​ച്ചു. സ്​​കോ​ർ 267ൽ ​നി​ൽ​ക്കെ ഇ​ശാ​ന്ത്​ മ​ട​ങ്ങി​യ​തി​നു​പി​ന്നാ​ലെ മു​ഹ​മ്മ​ദ്​ ഷ​മി​യും (0) പു​റ​ത്താ​യി. ഒ​ടു​വി​ൽ ജ​സ്​​പ്രീ​ത്​ ബും​റ​യെ (4*) കൂ​ട്ടു​പി​ടി​ച്ച്​ ജ​ദേ​ജ സ്​​കോ​ർ 297ലെ​ത്തി​ക്കു​ക​യാ​യി​രു​ന്നു. 

Loading...
COMMENTS