Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightക്രി​ക്ക​റ്റ്​...

ക്രി​ക്ക​റ്റ്​ പ​ന്ത​യം: 250 രൂ​പ​ക്കു​വേ​ണ്ടി 13കാ​ര​ൻ സുഹൃത്തിനെ​ ത​ല​ക്കി​ടി​ച്ച്​ കൊ​ന്നു

text_fields
bookmark_border
ക്രി​ക്ക​റ്റ്​ പ​ന്ത​യം: 250 രൂ​പ​ക്കു​വേ​ണ്ടി 13കാ​ര​ൻ സുഹൃത്തിനെ​ ത​ല​ക്കി​ടി​ച്ച്​ കൊ​ന്നു
cancel
ഹൗറ: പശ്ചിമ ബംഗാളിൽ ക്രിക്കറ്റ് പന്തയവുമായി ബന്ധപ്പെട്ട് കുട്ടികൾക്കിടയിലെ തർക്കം കൊലപാതകത്തിൽ കലാശിച്ചു.  ഹൗറ ജില്ലയിലെ ദസ്പര ഗ്രാമത്തിലാണ് 12 വയസ്സുള്ള ആൺകുട്ടിയെ പന്തയം വെച്ച 250 രൂപക്കുവേണ്ടി സുഹൃത്തായ 13കാരൻ ഇഷ്ടികകൊണ്ട് തലക്കിടിച്ച് കൊന്നത്. പൊലീസിെൻറ പിടിയിലായ പ്രതിയെ ചോദ്യം ചെയ്തശേഷം കുട്ടികൾക്കുള്ള കോടതിയിൽ ഹാജരാക്കി. തുടർന്ന്  ഹൗറയിലെ ജുവനൈൽ ഹോമിലേക്ക് മാറ്റി. 11 ദിവസം മുമ്പാണ് െഎ.പി.എൽ ക്രിക്കറ്റ് മത്സരവുമായി ബന്ധപ്പെട്ട് ചങ്ങാതിമാർ പന്തയം വെച്ചത്. പന്തയത്തിൽ തോറ്റ 12കാരൻ പണം നൽകാൻ വിസമ്മതിച്ചതാണ് തർക്കത്തിന് കാരണമായത്. വാക്കേറ്റത്തെ തുടർന്ന് വ്യാഴാഴ്ച പ്രതി സുഹൃത്തിനെ തലക്ക് ഇഷ്ടികകൊണ്ട് ഇടിച്ചുകൊല്ലുകയായിരുന്നു. കൊലപാതകശേഷം മൃതദേഹം സമീപത്തുള്ള പൂട്ടിക്കിടക്കുന്ന വർക് േഷാപ്പിനുള്ളിലെത്തിച്ച് ഇഷ്ടികകൾ കൊണ്ടും ചപ്പുചവറുകൾകൊണ്ടും മൂടുകയായിരുന്നു. കുട്ടിയെ കാണാതായതിനെ തുർന്ന് പിതാവ് നൽകിയ പരാതിയിൽ അന്വേഷണം നടത്തിയ പൊലീസാണ് ശനിയാഴ്ച രാത്രിയോടെ മൃതദേഹം കണ്ടെടുത്തത്. തുടർന്ന് നടന്ന അന്വേഷണത്തിലാണ് 13കാരൻ പിടിയിലായത്. ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിച്ചതായി പൊലീസ് പറഞ്ഞു. സംഭവത്തിന് സാക്ഷിയായ വ്യക്തിയെക്കുറിച്ച് പൊലീസ ് അന്വേഷിച്ചുവരികയാണ്. ഒരാൾ ഒറ്റക്ക് കൊലപാതകം നടത്തുകയും മൃതദേഹം ഒളിപ്പിക്കുകയും ചെയ്യാനുള്ള സാധ്യത കുറവാണെന്ന് െപാലീസ് പറഞ്ഞു. 
 
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Cricket Bet
News Summary - A 12-Year-Old Won A 250-Rupee Cricket Bet But Lost His Life
Next Story