ഇന്ത്യൻ ക്രിക്കറ്റിലെ താരരാജാക്കന്മാരായിരുന്നു സചിൻ തെണ്ടുൽക്കറും സൗരവ് ഗാംഗുലിയും. ഇന്ത്യയുടെ എക്കാലത്തെ യും മികച്ച ഓപണിങ് ജോഡികളായ ഇരുവരുടെയും പ്രകടനം ആരാധകർക്ക് മറക്കാൻ കഴിയാത്തതാണ്. ക്രിക്കറ്റിൽ നിന്ന് ഇരുവരും വിരമിച്ചെങ്കിലും സമൂഹമാധ്യമത്തിലൂടെ നടത്തിയ സംഭാഷണം ആരാധകർക്ക് കൗതുകമായിരിക്കുകയാണ്.
ബി.സി.സി.ഐ അധ്യക്ഷ ൻ കൂടിയായ ഗാംഗുലി പ്രഭാത വ്യായാമത്തിന്‍റെ ഫോട്ടോ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തിരുന്നു. തണുത്ത പ്രഭാതത്തിലെ വ ്യായാമം വളരെ ഉന്മേഷം നൽകുന്നതാണെന്ന് അടിക്കുറിപ്പും നൽകി.
ഇതിന് സചിൻ തെണ്ടുൽകർ കമന്‍റ് ചെയ്തു. 'നന്നായിരി ക്കുന്നു ദാദി. എന്താണ് കാര്യം' എന്ന് സചിൻ കുശലാന്വേഷണം നടത്തി. ഇതിന് നന്ദി പറഞ്ഞ ഗാംഗുലി, നമ്മുടെ പഴയ പരിശീലന ദി നങ്ങൾ ഓർക്കുന്നുണ്ടോയെന്ന് സചിനോട് ചോദിച്ചു. ആരാധകരെ പഴയകാല ഒാർമകളിലേക്ക് കൊണ്ടുപോകുന്നതായിരുന്നു ഗാംഗുലിയ ുടെ ചോദ്യം.
ഇതിന് അൽപ്പം കുസൃതി നിറഞ്ഞ മറുപടിയാണ് ലിറ്റിൽ മാസ്റ്റർ നൽകിയത്. 'താങ്കൾ പരിശീലനം എത്രത്തോളം ആസ്വദിച്ചിരുന്നുവെന്ന് ഞങ്ങൾക്കെല്ലാം അറിയാം. പ്രത്യേകിച്ചും പരിശീലനത്തിനിടെയുള്ള മുങ്ങലുകൾ' എന്നായിരുന്നു സചിന്‍റെ മറുപടി. ഇതോടെ ഇരുവരുടെയും സംഭാഷണം ആരാധകർക്കിടയിലും സംസാരവിഷയമായി.

എക്കാലത്തെയും മികച്ച ഓപണിങ് ജോഡിയായ സചിൻ-ഗാംഗുലി സഖ്യം 136 ഏകദിന ഇന്നിങ്സുകളിൽ നിന്ന് 6609 റൺസാണ് നേടിയത്. ടെസ്റ്റിലെയും ക്രിക്കറ്റിലെയും എക്കാലത്തെയും ഉയർന്ന റൺവേട്ടക്കാരനാണ് സചിൻ. ഏകദിന റൺവേട്ടയിൽ ഇന്ത്യക്കാരിൽ മൂന്നാം സ്ഥാനത്തുള്ള ഗാംഗുലിയെ ഇന്ത്യയുടെ എക്കാലത്തെയും മികച്ച ക്യാപ്റ്റനായാണ് വിലയിരുത്തുന്നത്.