Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_right"എല്ലാം പ്ലാൻ...

"എല്ലാം പ്ലാൻ ചെയ്​തതാണോ...?" കൊറോണ വൈറസ്​ പ്രവചിക്കുന്ന രംഗം പങ്കുവെച്ച്​ ഹർഭജൻ

text_fields
bookmark_border
harbhajan-singh.jpg
cancel


ന്യൂഡൽഹി: ലോകത്തെ നിശ്ചലമാക്കി കൊറോണ വൈറസ്​ വ്യാപിക്കുന്നത് പ്രവചിക്കുന്ന കൊറിയൻ സീരീസിലെ രംഗം ട്വിറ്ററിൽ പങ്കുവെച്ച്​ മുൻ ഇന്ത്യൻ ബൗളർ ഹർഭജൻ സിങ്​. ഇതെല്ലാം പ്ലാൻ ചെയ്​ത്​ സംഭവിച്ചതാണോ എന്നും ഹർഭജൻ ചോദിക്കുന്നു. നെറ്റ്​ഫ്ലിക്​സിൽ ഉള്ള 'മൈ സീക്രട്ട് ടെരിയൂസ്'എന്ന സീരീസിലാണ്​ കൊറോണ വൈറസിനെ കുറിച്ച്​ പരാമർശിക്കുന്നത്​. 2018ൽ പുറത്തിറങ്ങിയ സീരീസിൽ കൊറോണ ബാധിക്കുന്നത്​ ശ്വാസകോശത്തെയാണെന്നും രണ്ട്​ ദിവസം മുതൽ 14 ദിവസമാണ്​ രോഗം ബാധിക്കാനെടുക്കുന്ന സമയമെന്നും പറയുന്നുണ്ട്​.

ഇത്​ നിരവധിപേർ സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചിരുന്നുവെങ്കിലും ഹർഭജനും അതേറ്റെടുത്തതോടെ മനുഷ്യനിർമിത വൈറസാണ്​ കോവിഡെന്ന ചർച്ചയും ഉയർന്നുതുടങ്ങിയിട്ടുണ്ട്​.

'നിങ്ങള്‍ വീട്ടിലാണെങ്കില്‍ ഇപ്പോള്‍ തന്നെ നെറ്റ്ഫ്ളിക്സിൽ ‘മൈ സീക്രട്ട് ടെരിയൂസ്’ എന്ന് ടൈപ്പ് ചെയ്ത് ഒന്നാം സീസണിലെ 10-ാം എപ്പിസോഡ്​ കാണൂ. എപ്പിസോഡിന്റെ 53ാം സെക്കന്റ് മുതല്‍ കാണൂ.(ps ഈ സീസണ്‍ 2018-ല്‍ പുറത്തിറങ്ങിയതാണ്. നമ്മള്‍ ജീവിക്കുന്നത് 2020-ലും). ഇതു ഞെട്ടിപ്പിക്കുന്നതാണ്​. എല്ലാം മനഃപൂര്‍വമായിരുന്നോ?'- അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.

ഡോക്ടറും സ്ത്രീയും തമ്മിലുള്ള സംഭാഷണമാണ് വീഡിയോലിലുള്ളത്. വൈറസ് വ്യാപനത്തെക്കുറിച്ച് മുന്നറിയിപ്പ് നല്‍കുന്നതാണ് രംഗം. കൊറോണ വൈറസ് മനുഷ്യ​ന്റെ ശ്വസനപ്രക്രയയെയാണ് ബാധിക്കുക. രണ്ട്​ മുതല്‍ 14 ദിവസം വരെയാണ് വൈറസ്​ ശ്വാസകോശത്തെ ബാധിക്കുന്ന കാലയളവെങ്കിലും ചിലര്‍ അതിനെ ദുരുപയോഗം ചെയ്ത് അഞ്ചു മിനിറ്റിനുള്ളില്‍ ബാധിക്കുന്ന തരത്തിലാക്കുമെന്നും വിഡിയോയിൽ പറയുന്നു. ഇതിന് മരുന്ന് കണ്ടെത്തിയിട്ടില്ലെന്നും ഡോക്ടര്‍ വിഡിയോയില്‍ പറയുന്നുണ്ട്​.

കൊറോണ വർഷങ്ങൾക്ക്​ മു​മ്പേ കണ്ടെത്തിയ വൈറസാണെന്നും സീരീസിലെ ദൃശ്യങ്ങളിൽ ആശങ്കപ്പെടാൻ ഒന്നുമില്ലെന്നും ഹർഭജന്​ ചിലർ മറുപടി നൽകി. ഇൗ സാഹചര്യത്തിൽ ഇത്തരം പോസ്റ്റുകൾ ഭീതി വർധിപ്പിക്കുമെന്നും മറ്റുചിലർ പറഞ്ഞു​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Harbhajan singhviral posts
News Summary - ‘Was it a plan?’ – Harbhajan Singh after knowing about a Korean series in 2018 had predicted Coronavirus-sports news
Next Story