കോമൺവെൽത്ത്​ ഗെയിംസ്​: ഇന്ത്യ ബഹിഷ്​കരിച്ചാലും ഷൂട്ടിങ്​ ഉൾപ്പെടുത്തില്ല

23:29 PM
13/08/2019
shooting-bindra
ല​ണ്ട​ൻ: ബ​ഹി​ഷ്​​ക​ര​ണ ഭീ​ഷ​ണി​യു​മാ​യി ഇ​ന്ത്യ രം​ഗ​ത്തു​ണ്ടെ​ങ്കി​ലും 2022ലെ ​െ​ബ​ർ​മി​ങ്​​ഹാം കോ​മ​ൺ​വെ​ൽ​ത്ത്​ ഗെ​യിം​സി​ൽ ഷൂ​ട്ടി​ങ്​ മ​ത്സ​ര​ങ്ങ​ൾ ഉ​ൾ​പ്പെ​ടു​ത്തി​ല്ലെ​ന്ന്​ സം​ഘാ​ട​ക സ​മി​തി പ്ര​സി​ഡ​ൻ​റ്​ ലൂ​യി​സ്​ മാ​ർ​ട്ടി​ൻ. 1974നു ​ശേ​ഷം ആ​ദ്യ​മാ​യാ​ണ്​ ഷൂ​ട്ടി​ങ്​ ഇ​ന​ങ്ങ​ൾ കോ​മ​ൺ​വെ​ൽ​ത്ത്​ ഗെ​യിം​സി​ൽ​നി​ന്ന്​ പു​റ​ത്താ​കു​ന്ന​ത്. ഇ​ന്ത്യ​ക്ക്​ എ​ക്കാ​ല​ത്തും മെ​ഡ​ലു​ക​ൾ ഏ​റെ ന​ൽ​കി​യ ഇ​ന​മാ​ണ്​ ഷൂ​ട്ടി​ങ്. മൂ​ന്നാ​മ​തെ​ത്തി​യ ഗോ​ൾ​​ഡ്​​കോ​സ്​​റ്റ്​ ഗെ​യിം​സി​ൽ 66 മെ​ഡ​ലു​ക​ൾ നേ​ടി​യ​തി​ൽ 16ഉം ​ഷൂ​ട്ടി​ങ്ങി​ലാ​യി​രു​ന്നു, അ​തി​ൽ ഏ​ഴും സ്വ​ർ​ണ​വും. ​

ഷൂ​ട്ടി​ങ്​ പു​റ​ത്താ​യ​​പ്പോ​ൾ  വ​നി​ത​ക​ളു​ടെ ട്വ​ൻ​റി20, ബീ​ച്ച്​ വോ​ളി, പാ​ര ടേ​ബ്​​ൾ ടെ​ന്നി​സ്​ എ​ന്നി​വ പു​തി​യ​താ​യി ഇ​ടം നേ​ടി​യി​ട്ടു​ണ്ട്. ഗെ​യിം​സി​ൽ ഉ​ൾ​പ്പെ​ടു​ത്താ​ൻ ഒാ​രോ ഇ​ന​ത്തി​നും സ​വി​ശേ​ഷ​മാ​യ അ​വ​കാ​ശ​മു​​ണ്ടാ​ക​ണ​മെ​ന്നും ഷൂ​ട്ടി​ങ്​ അ​ങ്ങ​നെ അ​നി​വാ​ര്യ​ത ഉ​റ​പ്പാ​ക്കി​യ ക​ളി​യ​ല്ലെ​ന്നും ലൂ​യി​സ്​ മാ​ർ​ട്ടി​ൻ പ​റ​ഞ്ഞു. വി​ഷ​യ​ത്തി​ൽ ഇ​നി​യും ച​ർ​ച്ച ന​ട​ക്കേ​ണ്ട​തു​ണ്ട്. ഷൂ​ട്ടി​ങ്ങി​ലെ ര​ണ്ട്​ ഇ​ന​ങ്ങ​ൾ ഉ​ൾ​പെ​ടു​ത്താ​ൻ സം​ഘാ​ട​ക സ​മി​തി സ​മ്മ​തി​ച്ചി​രു​ന്നു​വെ​ങ്കി​ലും ഭാ​ഗി​ക​മാ​യി അ​നു​മ​തി ന​ൽ​കാ​നാ​വി​ല്ലെ​ന്ന്​ രാ​ജ്യാ​ന്ത​ര സം​ഘ​ട​ന നി​ല​പാ​ടെ​ടു​ത്ത​തോ​ടെ അ​തും വേ​െ​​ണ്ട​ന്നു​വെ​ക്കു​ക​യാ​യി​രു​ന്നു. 
Loading...
COMMENTS