Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightSports Specialchevron_rightചാ​മ്പ്യ​ൻ​സ്​ ലീ​ഗും...

ചാ​മ്പ്യ​ൻ​സ്​ ലീ​ഗും ഇ​നി ആ​മ​സോ​ണി​ൽ

text_fields
bookmark_border
ചാ​മ്പ്യ​ൻ​സ്​ ലീ​ഗും ഇ​നി ആ​മ​സോ​ണി​ൽ
cancel

ബ​ർ​ലി​ൻ: ഉ​പ്പ്​​ തൊ​ട്ട്​ ക​ർ​പ്പൂ​രം വ​രെ കി​ട്ടു​ന്ന ആ​മ​സോ​ൺ ലോ​ക​ത്തെ ക​ളി​വി​പ​ണി​യും റാ​ഞ്ചു​ക​യാ​ണ്. ഓ​ൺ​ൈ​​ല​ൻ മാ​ർ​ക്ക​റ്റി​ങ്​ ഭീ​മ​നാ​യ ആ​മ​സോ​ൺ ജ​ർ​മ​നി​യി​ലെ ചാ​മ്പ്യ​ൻ​സ്​ ലീ​ഗ്​ ഫു​ട്​​ബാ​ൾ സം​പ്രേ​ഷ​ണാ​വ​കാ​ശം സ്വ​ന്ത​മാ​ക്കി ഓ​ൺ​ലൈ​ൻ പ്ലാ​റ്റ്​​ഫോ​മി​ലേ​ക്ക്​ വ​ലി​യ ചു​വ​ടു​വെ​ച്ചു. 2021-22 സീ​സ​ണി​ലെ ചാ​മ്പ്യ​ൻ​സ്​ ലീ​ഗ്​ മ​ത്സ​ര​ങ്ങ​ളു​ടെ ജ​ർ​മ​നി​യി​ലെ സം​പ്രേ​ഷ​ണാ​വ​കാ​ശ​മാ​ണ്​ ആ​മ​സോ​ൺ പ്രൈം ​സ്വ​ന്ത​മാ​ക്കി​യ​ത്.

നി​ല​വി​ൽ ചാ​മ്പ്യ​ൻ​സ്​ ലീ​ഗും ബു​ണ്ട​സ്​ ലി​ഗ​യും ജ​ർ​മ​നി​യി​ൽ സം​പ്രേ​ഷ​ണം ചെ​യ്യു​ന്ന സ്​​കൈ സ്​​പോ​ർ​ട്​​സി​നെ​യും ‘ഡാ​സി​നെ’​യും മ​റി​ക​ട​ന്നാ​ണ്​ ആ​മ​സോ​ണി​​െൻറ ച​രി​ത്ര​പ​ര​മാ​യ നീ​ക്കം. 2017ലാ​ണ്​ ആ​മ​സോ​ൺ സ്​​പോ​ർ​ട്​​സ്​ സം​പ്രേ​ഷ​ണ മാ​ർ​ക്ക​റ്റി​ലേ​ക്ക്​ ചു​വ​ടു​വെ​ക്കു​ന്ന​ത്.

ന​ട​പ്പു സീ​സ​ണി​ലെ ഇം​ഗ്ലീ​ഷ്​ പ്രീ​മി​യ​ർ ലീ​ഗി​​െൻറ ബ്രി​ട്ടീ​ഷ്​ ഓ​ൺ​ലൈ​ൻ ​പ്ലാ​റ്റ്​​ഫോം സം​പ്രേ​ഷ​ണാ​വ​കാ​ശം ആ​​മ​സോ​ണി​നാ​ണ്. ഇ​തി​ന്​ ല​ഭി​ച്ച സ്വീ​കാ​ര്യ​ത​യാ​ണ്​ യൂ​റോ​പ്പി​ൽ ആ​മ​സോ​ണി​ന്​ ഏ​റ്റ​വും കൂ​ടു​ത​ൽ വ​രി​ക്കാ​രു​ള്ള ജ​ർ​മ​നി​യി​ൽ നി​ർ​ണാ​യ​ക പ​രീ​ക്ഷ​ണ​ത്തി​ന്​ ഒ​രു​ങ്ങാ​ൻ ധൈ​ര്യം ന​ൽ​കി​യ​ത്.

Show Full Article
TAGS:amazon prime sports news 
Next Story