ആനന്ദിനെതിരെ ചെസ് കളിക്കാം, ഓൺലൈൻ മത്സരം വരുന്നു
text_fieldsചെന്നൈ: രാജ്യത്തിെൻറ കോവിഡ് വിരുദ്ധ പോരാട്ടങ്ങൾക്ക് കരുത്തുപകർന്ന് ചെസ് രാജാ ക്കന്മാരും. ചെസ് ഡോട് കോം എന്ന വെബ്സൈറ്റ് വഴി സംഘടിപ്പിക്കുന്ന ഒന്നാംനിര താരങ് ങളുടെ രാജ്യാന്തര ചെസ് ടൂർണമെൻറിൽ ഇന്ത്യയുടെ വിശ്വനാഥൻ ആനന്ദ്, കൊനേരു ഹംപി, ദ്രോണാവള്ളി ഹരിക, വിദിത് എസ്. ഗുജറാത്തി, പി. ഹരികൃഷ്ണ, ഭാസ്കരൻ അധിപൻ എന്നിവർ മാറ്റുരക്കും.
ഇതിൽനിന്ന് ലഭിക്കുന്ന തുക പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകും. 25 ഡോളർ നൽകി രജിസ്റ്റർ ചെയ്താൽ ആറ് ഇന്ത്യൻ താരങ്ങളിൽ രണ്ടു പേരുമായി മത്സരിക്കാൻ അവസരം ലഭിക്കും. 150 ഡോളറിന് മുകളിൽ നൽകിയാൽ ആനന്ദുമായും മത്സരിക്കാനായേക്കും. അഞ്ചു പേർക്ക് മാത്രമേ ആനന്ദുമായി മാറ്റുരക്കാൻ അവസരമുണ്ടാകൂ എന്നതിനാൽ ഏറ്റവും ഉയർന്ന തുക നൽകുന്നവർക്കാവും മുൻഗണന.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
