സാവോ പോളോ: ഫോർമുല വൺ ബ്രസീലിയൻ ഗ്രാൻഡ്പ്രീയിൽ മേഴ്സിഡെസ് െഡ്രെവർ ലൂയിസ് ഹാമിൽട്ടന് പോൾ പൊസിഷൻ. ടീമിലെ സഹ ഡ്രൈവറായ നിക്കോ റോസ്ബർഗിനെ അട്ടിമറിച്ചുകൊണ്ടാണ് ഹാമിൽട്ടൺ പോൾ പൊസിഷൻ നേടിയത്. ഇതോടുകൂടി ഹാമിൽട്ടനും, റോസ്ബർഗും തമ്മിലുള്ള ഫോർമുല വണ്ണിലെ കീരിട പോരാട്ടം കനക്കുമെന്നുറപ്പാണ്
ശനിയാഴ്ച നടന്ന റേസിൽ ഒരു മിനിറ്റ് 10.736 സെക്കൻഡിൽ ലാപ് മറികടന്നാണ് ഹാമിൽട്ടൺ പോൾ പൊസിഷൻ സ്വന്തമാക്കിയത്. റോസ്ബർഗിനേക്കാൾ 0.102 സെക്കൻഡിൽ ഹാമിൽട്ടൻ ലാപ്പ് പൂർത്തിയാക്കുകയായിരുന്നു. സീസണിലെ 11ാമത്തെയും കരിയറിലെ 60ാമത്തെയും പോൾ പൊസിഷനാണ് ഹാമിൽട്ടൻ നേടിയത്. ഹാട്രിക് വിജയമാണ് അദേഹം ലക്ഷ്യമിടുന്നത്. കഴിഞ്ഞമാസം അമേരിക്കൻ, മെക്സിക്കൻ ഗ്രാൻഡ്പ്രീകൾ ഹാമിൽട്ടൻ വിജയിച്ചിരുന്നു.