Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightSports Specialchevron_rightമൈ​ക്​ ടൈ​സ​നെ...

മൈ​ക്​ ടൈ​സ​നെ വെ​ല്ലു​വി​ളി​ച്ച്​ ഇ​വാ​ൻ​ഡ​ർ ഹോ​ളി​ഫീ​ൽ​ഡ്; വീണ്ടും ഇ​ടി​മ​ഴ പെ​യ്യു​മോ​?

text_fields
bookmark_border
മൈ​ക്​ ടൈ​സ​നെ വെ​ല്ലു​വി​ളി​ച്ച്​ ഇ​വാ​ൻ​ഡ​ർ ഹോ​ളി​ഫീ​ൽ​ഡ്; വീണ്ടും ഇ​ടി​മ​ഴ പെ​യ്യു​മോ​?
cancel
camera_alt1997?? ??????????????? ???????? ?????????? ??????????????? ?????? ???????? ?????? ????? ?????????? ???????

ല​ണ്ട​ൻ: വ​യ​സ്സ്​ 57 ആ​യെ​ങ്കി​ലും ഇ​വാ​ൻ​ഡ​ർ ഹോ​ളി​ഫീ​ൽ​ഡി​​​​െൻറ അ​ക​ത്തെ ക​ന​ൽ അ​ട​ങ്ങു​ന്നി​ല്ല. റി​ങ്ങി​ലെ ഇ​ടി നി​ർ​ത്തി​യി​ട്ട്​ ഒ​മ്പ​തു​ വ​ർ​ഷം ക​ഴി​ഞ്ഞി​ട്ടും ത​​​​െൻറ ചെ​വി​ക​ടി​ച്ചു​ മു​റി​ച്ച മൈ​ക്​ ടൈ​സ​​​​െൻറ പേ​ര് ​കേ​ട്ട​പ്പോ​ൾ ഹോ​ളി​ഫീ​ൽ​ഡ്​ വീ​ണ്ടു​മൊ​രു പോ​രാ​ട്ട​ത്തി​ന്​ വെ​ല്ലു​വി​ളി​ക്കു​ന്നു. ക​ഴി​ഞ്ഞ ദി​വ​സം ബി.​ബി.​സി​ക്ക്​ ന​ൽ​കി​യ അ​ഭി​മു​ഖ​ത്തി​ലാ​ണ്​ മു​ൻ ഹെ​വി​വെ​യ്​​റ്റ്​ ചാ​മ്പ്യ​നാ​യ ഹോ​ളി​ഫീ​ൽ​ഡി​​​​െൻറ വെ​ല്ലു​വി​ളി. അ​ടു​ത്തി​ടെ പു​റ​ത്തു​വ​ന്ന മൈ​ക്​ ടൈ​സ​​​​െൻറ പ​രി​ശീ​ല​ന വി​ഡി​യോ​ക​ൾ ശ്ര​ദ്ധ​​യി​ൽ പെ​ടു​ത്തി​യ​പ്പോ​ൾ വീ​ണ്ടു​മൊ​രു പോ​രാ​ട്ട​ത്തി​ന്​ സ​ജ്ജ​മാ​ണെ​ന്ന്​ ഹോ​ളി​ഫീ​ൽ​ഡ്​ വ്യ​ക്ത​മാ​ക്കി.

ചാ​രി​റ്റി എ​ന്ന നി​ല​യി​ൽ ടൈ​സ​നു​മാ​യി ഒ​രു പ്ര​ദ​ർ​ശ​ന മ​ത്സ​ര​ത്തി​ന്​ താ​ൻ ത​യാ​റാ​ണെ​ന്നാ​യി​രു​ന്നു ഹോ​ളി​ഫീ​ൽ​ഡി​​​​െൻറ വെ​ളി​പ്പെ​ടു​ത്ത​ൽ. ‘‘ര​ണ്ടു ത​വ​ണ തോ​ൽ​പി​ച്ച ആ​ളോ​ട്​ ഞാ​ൻ ചോ​ദി​ച്ചാ​ൽ അ​തൊ​രു വീ​മ്പു​പ​റ​ച്ചി​ലോ ഭീ​ഷ​ണി​യോ ആ​വും. അ​ദ്ദേ​ഹം​കൂ​ടി ത​യാ​റാ​ണെ​ങ്കി​ൽ ഒ​രു പോ​രാ​ട്ട​മാ​വാം.’’ 57കാ​ര​നാ​യ ​ഹോ​ളി​ഫീ​ൽ​ഡി​​​​െൻറ റി​ങ്ങി​ലെ അ​വ​സാ​ന പോ​രാ​ട്ടം 2011ലാ​യി​രു​ന്നു. ഡെ​ന്മാ​ർ​ക്കി​​​​െൻറ ബ്ര​യാ​ൻ നീ​ൽ​സ​നെ​തി​രെ നോ​ക്കൗ​ട്ടി​ലൂ​ടെ ജ​യി​ച്ച്​ ക​രി​യ​റി​ലെ 44ാം ജ​യം പൂ​ർ​ത്തി​യാ​ക്കി​യാ​ണ്​ അ​മേ​രി​ക്ക​യു​ടെ ഇ​ടി​വീ​ര​ൻ ക​ളം വി​ട്ട​ത്. 

20ാം വ​യ​സ്സി​ൽ ലോ​ക ഹെ​വി​വെ​യ്​​റ്റ്​ കി​രീ​ടം ചൂ​ടി ഏ​റ്റ​വും പ്രാ​യം​കു​റ​ഞ്ഞ ചാ​മ്പ്യ​നാ​യി മാ​റി​യ മൈ​ക്​ ടൈ​സ​ൻ ഹോ​ളി​ഫീ​ൽ​ഡി​നെ​ക്കാ​ൾ മു​േ​മ്പ റി​ങ്ങി​നോ​ട്​ വി​ട​പ​റ​ഞ്ഞി​രു​ന്നു. 2005ൽ ​ക​രി​യ​റി​ലെ 58ാം പോ​രാ​ട്ട​ത്തി​ൽ തോ​ൽ​വി വ​ഴ​ങ്ങി​യ​തി​നു പി​ന്നാ​ലെ​യാ​ണ്​ വി​വാ​ദ​ങ്ങ​ളു​ടെ നാ​യ​ക​നാ​യ ടൈ​സ​ൻ റി​ങ്ങി​നോ​ട്​ വി​ട​പ​റ​യു​ന്ന​ത്. അ​ടു​ത്തി​ടെ പ​രി​ശീ​ല​നം സ​ജീ​വ​മാ​ക്കി​യ 53കാ​ര​നാ​യ ടൈ​സ​ൻ തി​രി​ച്ചു​വ​രു​മെ​ന്ന ഊ​ഹാ​പോ​ഹ​ങ്ങ​ളും സ​ജീ​വ​മാ​ണ്.

ഹോ​ളി​ഫീ​ൽ​ഡി​​​​െൻറ വെ​ല്ലു​വി​ളി​യോ​ട്​ ടൈ​സ​ൻ അ​നു​കൂ​ല​മാ​യി പ്ര​തി​ക​രി​ച്ചാ​ൽ 23 വ​ർ​ഷ​ത്തി​നു​ശേ​ഷ​മു​ള്ള ‘റൈ​വ​ൽ​റി’​യു​ടെ ആ​വ​ർ​ത്ത​ന​ത്തി​നാ​വും റി​ങ് സാ​ക്ഷി​യാ​വു​ക.
1997ലെ ​കു​പ്ര​സി​ദ്ധ​മാ​യ മ​ത്സ​ര​ത്തി​​​​െൻറ ഓ​ർ​മ​ക​ളും ഹോ​ളി​ഫീ​ൽ​ഡ്​ പ​ങ്കു​വെ​ച്ചു. ‘‘മൂ​ന്നാം റൗ​ണ്ടി​​ൽ ടൈ​സ​ൻ ചെ​വി​ക​ടി​ച്ചു​മു​റി​ച്ച​പ്പോ​ൾ പ​ക​രം​വീ​ട്ടാ​നു​ള്ള തീ​രു​മാ​ന​ത്തി​ലാ​യി​രു​ന്നു ഞാ​ൻ. അ​ദ്ദേ​ഹ​ത്തി​​​​െൻറ ഭ്രാ​ന്ത​ൻ പെ​രു​മാ​റ്റം എ​ന്നെ ഞെ​ട്ടി​ച്ചു. പ​ക​ര​മാ​യി ക​വി​ൾ ക​ടി​ച്ചു​മു​റി​ക്കാ​നാ​യി​രു​ന്നു എ​​​​െൻറ തീ​രു​മാ​നം. പ​ക്ഷേ, ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന​വ​ർ പി​ന്തി​രി​പ്പി​ച്ചു. അ​വ​ർ പി​ടി​ച്ചു​നി​ർ​ത്തി​യ​ത്​ കൊ​ണ്ട്​ ഞാ​ൻ ക്ഷ​മി​ച്ചു. അ​തു​കൊ​ണ്ട്​​ ബോ​ക്​​സി​ങ്ങും ര​ക്ഷ​പ്പെ​ട്ടു എ​ന്ന്​ പ​റ​യാം’’ - ഹോ​ളി​ഫീ​ൽ​ഡ്​ പ​റ​ഞ്ഞു.

ടൈ​സ​​​െൻറ ​കു​പ്ര​സി​ദ്ധ​മാ​യ ‘ക​ടി’

1997ലെ ​മ​ത്സ​ര​ത്തി​നി​ടെ ഹോ​ളി​ഫീ​ൽ​ഡി​​​െൻറ ചെ​വി​ക്ക്​ ക​ടി​യേ​റ്റ​പ്പോ​ൾ
 

1997 ജൂ​ൺ 28ന്​ ​അ​മേ​രി​ക്ക​യി​ലെ ന​വാ​ഡ​യി​ലാ​യി​രു​ന്നു ടൈ​സ​ൺ -ഹോ​ളി​ഫീ​ൽ​ഡ്​ ച​രി​ത്ര പോ​രാ​ട്ടം. അ​തി​നും ഒ​രു​വ​ർ​ഷം മു​മ്പ്​ ​ഇ​തേ വേ​ദി​യി​ൽ ഹെ​വി​വെ​യ്​​റ്റ്​ കി​രീ​ടം നി​ല​നി​ർ​ത്താ​നെ​ത്തി​യ ടൈ​സ​നെ ഹോ​ളി​ഫീ​ൽ​ഡ്​ തോ​ൽ​പി​ച്ച​തി​​​െൻറ എ​ല്ലാം വീ​റും വാ​ശി​യും ര​ണ്ടാം പോ​രാ​ട്ട​ത്തി​നു​ണ്ടാ​യി​രു​ന്നു. മ​ത്സ​ര​ത്തി​​​െൻറ മൂ​ന്നാം റൗ​ണ്ടി​ൽ ഹോ​ളി​ഫീ​ൽ​ഡി​​​െൻറ ഇ​ടി​യി​ൽ കു​രു​ങ്ങി​യ ടൈ​സ​ൻ ആ ​ക്രൂ​ര കൃ​ത്യം ചെ​യ്​​തു. ഒ​ഴി​ഞ്ഞു​മാ​റാ​നു​ള്ള ശ്ര​മ​ത്തി​നി​ടെ ഹോ​ളി​ഫീ​ൽ​ഡി​​​െൻറ വ​ല​തു ചെ​വി ക​ടി​ച്ചെ​ടു​ത്ത്​ ടൈ​സ​ൻ ലോ​ക​ബോ​ക്​​സി​​ങ്ങി​നെ ഞെ​ട്ടി​ച്ചു. ചോ​ര​യൊ​ലി​ച്ച്​ നി​ൽ​ക്കു​ന്ന ഹോ​ളി​ഫീ​ൽ​ഡി​​​െൻറ ചി​ത്രം ടൈ​സ​ൻ എ​ന്ന ബോ​ക്​​സ​റു​ടെ ക​രി​യ​റും ജീ​വി​ത​വും കു​പ്ര​സി​ദ്ധി​യി​ലേ​ക്ക്​ വീ​ണ​തി​​​െൻറ സാ​ക്ഷ്യ​മാ​യി. ടൈ​സ​നെ അ​യോ​ഗ്യ​നാ​ക്കി ഹോ​ളി​ഫീ​ൽ​ഡി​നെ വി​ജ​യി​യാ​യി പ്ര​ഖ്യാ​പി​ച്ചു. 
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:BoxingMike TysonEvander Holyfieldus boxer
News Summary - Boxing: Evander Holyfield open to fighting Mike Tyson for charity- sports
Next Story