Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ബാസ്കറ്റ്ബാൾ: സെജിൻ, ശ്രീകല ഇന്ത്യൻ ടീമിൽ
text_fieldsbookmark_border
കോഴിക്കോട്: അണ്ടർ 18 ഏഷ്യാകപ്പ് ത്രീ ഒാൺ ത്രീ ബാസ്കറ്റ്ബാൾ ചാമ്പ്യൻഷിപ്പിനുള്ള ഇന്ത്യൻ ടീമിൽ രണ്ട് മലയാളികൾ. മലേഷ്യയിലെ സൈബർജയ വേദിയാവുന്ന ഏഷ്യാകപ്പിനുള്ള പുരുഷ-വനിത ടീമിൽ മലയാളികളായ സെജിൻ മാത്യുവും ശ്രീകലയും ഇടം നേടി. വനിത ടീം മാനേജറായി ദക്ഷിണ റെയിൽവേയുടെ ജീന സക്കറിയയെയും ഉൾപ്പെടുത്തി. 26 മുതൽ 28 വരെയാണ് ത്രീ ഒാൺ ത്രീ ചാമ്പ്യൻഷിപ്. നോയ്ഡയിലെ എൻ.ബി.എ അക്കാദമിയിലുള്ള ഏക മലയാളിയായ സെജിൻ മാത്യു തിരുവല്ല സ്വദേശിയാണ്. തിരുവനന്തപുരം സെൻറ് ഗൊരേറ്റീസ് എച്ച്.എസ്.എസ് വിദ്യാർഥിനിയാണ് ശ്രീകല. പുരുഷവിഭാഗം യോഗ്യത റൗണ്ടിൽ തുർക്മെനിസ്താൻ, ലബനാൻ എന്നിവർക്കൊപ്പമാണ് ഇന്ത്യ. യോഗ്യത നേടിയാൽ ഗ്രൂപ് സിയിൽ ബഹ്റൈൻ, ഖത്തർ എന്നിവർക്കൊപ്പം മത്സരിക്കും. വനിതകളിൽ തുർക്മെനിസ്താൻ, ചൈനീസ് തായ്പെയ് എന്നിവർക്കെതിരെയാണ് യോഗ്യത റൗണ്ട്.
Next Story
