സംസ്ഥാന സീനിയർ ബാസ്ക്കറ്റ് ഇന്നുമുതൽ
text_fieldsകൽപറ്റ: സംസ്ഥാന സീനിയർ ബാസ്ക്കറ്റ്ബാൾ ചാമ്പ്യൻഷിപ്പ് ഇന്നുമുതൽ മുള്ളൻകൊല്ലി സെൻറ് മേരീസ് ഹയർസെക്കൻഡറി സ്കൂൾ ഫ്ളഡ്ലിറ്റ് സ്റ്റേഡിയത്തിൽ നടക്കും. ജില്ല പഞ്ചായത്ത് പ്രസിഡൻറ് ടി. ഉഷാകുമാരി മത്സരം ഉദ്ഘാടനം ചെയ്യും.
ജനുവരി 17 മുതൽ 24 വരെ ചെന്നൈയിൽ നടക്കുന്ന ദേശീയ ചാമ്പ്യൻഷിപ്പിനുള്ള കേരള ടീമിനെ ഇൗ ടൂർണമെൻറിൽനിന്നാണ്തെരഞ്ഞെടുക്കുക. പുരുഷ, വനിതാ വിഭാഗത്തിൽ 14 ജില്ലകളിലേയും ടീമുകൾ പെങ്കടുക്കും. പുൽപള്ളി പഴശ്ശിരാജ കോളജ് ഗ്രൗണ്ടിലും ചില മത്സരങ്ങൾ അരങ്ങേറും.
ആറു ദിവസം നീളുന്ന ചാമ്പ്യൻഷിപ്പിൽ ലീഗ് കം നോക്കൗട്ട് അടിസ്ഥാനത്തിലാണ് മത്സരങ്ങൾ. പുരുഷ വിഭാഗത്തിൽ പത്തനംതിട്ടയും വനിതകളിൽ തിരുവനന്തപുരവുമാണ് നിലവിലെ ചാമ്പ്യന്മാർ.
