ഫോർമുല വൺ : ലിെക്ലർകിനെ എൻജിൻ ചതിച്ചു; ബഹ്റൈനിൽ ഹാമിൽട്ടൻ
text_fieldsസാകിർ (ബഹ്റൈൻ): ഫോർമുല വൺ സീസണിലെ രണ്ടാം ഗ്രാൻഡ്പ്രീയായ ബഹ്റൈനിൽ ഒന്നാമെതത് തി ലൂയി ഹാമിൽട്ടൻ. അഞ്ചുതവണ എഫ്. വൺ ജേതാവായ ഹാമിൽട്ടെൻറ സീസണിലെ ആദ്യ ചാമ്പ്യൻഷിപ്പാണിത്. പോൾ പൊസിഷനിൽ ഒന്നാമതായിരുന്നു ഫെരാറിയുെട 21കാരൻ ഡ്രൈവർ ചാൾസ് ലിെക്ലർകിന് നിർഭാഗ്യം തിരിച്ചടിയായപ്പോൾ കരിയറിലെ ആദ്യ ഗ്രാൻഡ്പ്രീ തലനാരിഴക്ക് നഷ്ടമായി.
അവസാന 10 ലാപുവരെ ഹാമിൽട്ടനെയും സെബാസ്റ്റ്യൻ വെറ്റലിനെയും പിന്തള്ളി ലിെക്ലർകായിരുന്നു മുന്നിൽ. എന്നാൽ, അവസാന കുതിപ്പിൽ നിർഭാഗ്യം പോലെ എൻജിൻ ഒാഫായി. ഇൗ സമയത്ത് മുന്നേറിയ ഹാമിൽട്ടനും വെറ്റലും പിന്നെ സ്ഥാനം കൈവിട്ടില്ല. എങ്കിലും മത്സരത്തിൽ തിരിച്ചെത്തിയ ലി െക്ലർക് മൂന്നാം സ്ഥാനത്തെത്തി ശക്തരായ എതിരാളികൾക്ക് മുന്നറിയിപ്പ് നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
