Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range വേൾഡ് ടൂർ ഫൈനൽസ്: സിന്ധുവിന് ആശ്വാസ ജയം
text_fieldsbookmark_border
ഗ്വാങ്ചോ: ബി.ഡബ്ല്യൂ.എഫ് വേൾഡ് ടൂർ ഫൈനൽസിൽ നിലവിലെ ജേതാവായ ഇന്ത്യയുടെ പി.വി സിന്ധുവിന് ആശ്വാസ ജയത്തോടെ മടക്കം. ഗ്രൂപ് ‘എ’യിലെ ആദ്യ രണ്ട് മത്സരങ്ങളിലും തോറ്റതോടെ സെമി ഫൈനൽ നഷ്ടപ്പെട്ട സിന്ധു, മൂന്നാം അങ്കത്തിൽ ചൈനയുടെ ഹി ബിങ്ജിയാവോയെ നേരിട്ടുള്ള ഗെയിമിനാണ് വീഴ്ത്തിയത്. സ്കോർ 21-19, 21-19.
ആദ്യ ഗെയിമിൽ 9-18ന് പിന്നിൽ നിന്നശേഷം ഉജ്ജ്വലമായി തിരിച്ചുവന്ന സിന്ധു, തുടർച്ചയായി പോയൻറുകൾ വാരിക്കൂട്ടി ഗെയിം പിടിച്ചു. ലോങ് റാലികളും അറ്റാക്കിങ് ഷോട്ടുകളുമായി കളംവാണ സിന്ധു തുടർച്ചയായി ഒമ്പത് പോയൻറ് വാരിക്കൂട്ടി 18-18ലെത്തി. പിന്നാലെയാണ് ഒന്നാം ഗെയിം 21-19ന് സ്വന്തമാക്കിയത്.
ആദ്യ ഗെയിമിലെ തിരിച്ചുവരവിെൻറ താളം രണ്ടാം ഗെയിമിലും നിലനിർത്തിയതോടെ സിന്ധു ലീഡ് കൈവിടാതെ കുതിച്ചു. 7-3ന് തുടങ്ങിയ മുന്നേറ്റം, 11-6ലും, പിന്നീട്, 15-10ലുമെത്തിച്ചാണ് ഫിനിഷ് ചെയ്തത്. ഇടക്ക് ഒന്നു പിന്നിലായെങ്കിലും സിന്ധു അനായാസം ഗെയിം ജയിച്ചു.
വനിതാ സിംഗ്ൾസിൽ ചെൻ യുഫി, അകാനെ യമഗുച്ചി, നൊസോമി ഒകുഹാര, തായ് സു യിങ് എന്നിവർ സെമിയിൽ കടന്നു. പുരുഷ സിംഗ്ൾസിൽ കെേൻറാ മൊമോട്ട, വാങ് സുവി, ജിൻടിങ്, ചെൻ ലോങ് എന്നിവരും സെമിയിൽ കടന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story