Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightOther Gameschevron_rightBadmintonchevron_rightസി​ന്ധു, സൈ​ന,...

സി​ന്ധു, സൈ​ന, പ്ര​ണീ​ത് ക്വാ​ർ​ട്ട​റി​ൽ; ശ്രീ​കാ​ന്ത്​ പു​റ​ത്ത്​

text_fields
bookmark_border
saina
cancel

നാ​ൻ​ജി​യാ​ങ്​: ലോ​ക ബാ​ഡ്​​മി​ൻ​റ​ൺ ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ ഇ​ന്ത്യ​ൻ മു​ന്നേ​റ്റം. വ​നി​ത സിം​ഗ്​​ൾ​സി​ൽ മു​ൻ​നി​ര താ​ര​ങ്ങ​ളാ​യ പി.​വി. സി​ന്ധു, സൈ​ന നെ​ഹ്​​വാ​ൾ, പു​രു​ഷ സിം​ഗ്​​ൾ​സി​ൽ ബി. ​സാ​യ്​ പ്ര​ണീ​ത്, മി​ക്​​സ​ഡ്​ ഡ​ബ്​​ൾ​സി​ൽ സാ​ത്വി​ക്​ സാ​യ്​​രാ​ജ്​ റാ​ൻ​കി​റെ​ഡ്​​ഡി-​അ​ശ്വി​നി പൊ​ന്ന​പ്പ ജോ​ടി എ​ന്നി​വ​ർ ക്വാ​ർ​ട്ട​ർ ഫൈ​ന​ലി​ലേ​ക്ക്​ മു​ന്നേ​റി. അ​തേ​സ​മ​യം, പു​രു​ഷ സിം​ഗ്​​ൾ​സി​ൽ കി​ഡം​ബി ശ്രീ​കാ​ന്ത്​ അ​വ​സാ​ന എ​ട്ടി​ലെ​ത്താ​തെ പു​റ​ത്താ​യി.

നി​ല​വി​ലെ റ​ണ്ണ​റ​പ്പും മൂ​ന്നാം സീ​ഡു​മാ​യ സി​ന്ധു ഒ​മ്പ​താം സീ​ഡാ​യ ദ​ക്ഷി​ണ കൊ​റി​യ​ക്കാ​രി ജി ​ഹ്യൂ​ൻ സ​ങ്ങി​നെ​യാ​ണ്​ നേ​രി​ട്ടു​ള്ള സെ​റ്റു​ക​ളി​ൽ തോ​ൽ​പി​ച്ച​ത്. സ്​​കോ​ർ: 21-10 21-18. ക​ഴി​ഞ്ഞ​വ​ർ​ഷം ഫൈ​ന​ലി​ൽ ത​ന്നെ​ തോ​ൽ​പി​ച്ച ജ​പ്പാ​​െൻറ എ​ട്ടാം സീ​ഡ്​ നൊ​സോ​മി ഒ​കു​ഹാ​ര​യാ​ണ്​ ക്വാ​ർ​ട്ട​റി​ൽ സി​ന്ധു​വി​​െൻറ എ​തി​രാ​ളി. പ​ത്താം സീ​ഡാ​യ സൈ​ന നാ​ലാം സീ​ഡും മു​ൻ ചാ​മ്പ്യ​നു​മാ​യ ഇ​ന്തോ​നേ​ഷ്യ​യു​ടെ റാ​ച​നോ​ക്​ ഇ​ൻ​റ​നോ​ണി​നെ​യാ​ണ്​ നേ​രി​ട്ടു​ള്ള സെ​റ്റു​ക​ളി​ൽ വീ​ഴ്​​ത്തി​യ​ത്. സ്​​കോ​ർ: 21-16, 21-19. ഇ​ര​ട്ട ലോ​ക ചാ​മ്പ്യ​നും ഒ​ളി​മ്പി​ക്​ ​സ്വ​ർ​ണ ജേ​ത്രി​യു​മാ​യ സ്​​പെ​യി​നി​​െൻറ ഏ​ഴാം സീ​ഡ്​ ക​രോ​ലി​ന മ​രി​നെ​യാ​ണ്​ ക്വാ​ർ​ട്ട​റി​ൽ സൈ​ന​ക്ക്​ നേ​രി​ടേ​ണ്ട​ത്. 

അ​ഞ്ചാം സീ​ഡാ​യ ശ്രീ​കാ​ന്ത്​ ലോ​ക 39ാം ന​മ്പ​റാ​യ മ​ലേ​ഷ്യ​യു​ടെ ഡാ​ര​ൻ ലി​യു​വി​നോ​ടാ​ണ്​ നേ​രി​ട്ടു​ള്ള സെ​റ്റു​ക​ളി​ൽ കീ​ഴ​ട​ങ്ങി​യ​ത്. സ്​​കോ​ർ: 18-21, 18-21. സീ​ഡി​ല്ലാ താ​ര​ങ്ങ​ളു​ടെ പോ​രാ​ട്ട​ത്തി​ൽ ലോ​ക 23ാം ന​മ്പ​ർ ഡെ​ന്മാ​ർ​ക്കി​െൻറ ഹാ​ൻ​സ്​ ക്രി​സ്​​റ്റ്യ​ൻ സോ​ൾ​ബ​ർ​ഗ്​ വി​റ്റി​ൻ​ഗ​സി​നെ​യാ​ണ്​ 26ാം ന​മ്പ​ർ താ​ര​മാ​യ പ്ര​ണീ​ത്​ ത​ക​ർ​ത്ത​ത്. സ്​​കോ​ർ: 21-13, 21-11. ആ​റാം സീ​ഡ്​ ജ​പ്പാ​​െൻറ കെ​േ​ൻ​റാ മെ​​മോ​േ​ട്ടാ​യാ​ണ്​ ക്വാ​ർ​ട്ട​റി​ൽ പ്ര​ണീ​തി​​െൻറ എ​തി​രാ​ളി. 

മി​ക്​​സ​ഡ്​ ഡ​ബ്​​ൾ​സി​ൽ സാ​ത്വി​ക്​ സാ​യ്​​രാ​ജ്​ റാ​ൻ​കി​റെ​ഡ്​​ഡി-​അ​ശ്വി​നി പൊ​ന്ന​പ്പ ജോ​ടി സ്വ​പ്​​ന​ക്കു​തി​പ്പ്​ തു​ട​രു​ക​യാ​ണ്. ലോ​ക റാ​ങ്കി​ങ്ങി​ൽ 40ാം സ്ഥാ​ന​ത്തു​ള്ള സ​ഖ്യം ഏ​ഴാം സീ​ഡാ​യ മ​ലേ​ഷ്യ​യു​ടെ ഗോ ​സൂ​ൺ ഹ്വാ​റ്റ്​-​ഷെ​വോ​ൺ ജാ​മി ല​യ്​ ടീ​മി​നെ​യാ​ണ്​ മ​ല​ർ​ത്തി​യ​ടി​ച്ച​ത്. സ്​​കോ​ർ: 20-22, 21-14, 21-6. ആ​ദ്യ സെ​റ്റ്​ കൈ​വി​ട്ട ശേ​ഷ​മാ​യി​രു​ന്നു ഇ​ന്ത്യ​ൻ സ​ഖ്യ​ത്തി​​െൻറ ഗം​ഭീ​ര തി​രി​ച്ചു​വ​ര​വ്. അ​വ​സാ​ന സെ​റ്റി​ൽ എ​തി​രാ​ളി​ക​ളെ നി​ഷ്​​പ്ര​ഭ​രാ​ക്കി​യ ഇ​ന്ത്യ​ൻ ജോ​ടി​ക്ക്​ ക്വാ​ർ​ട്ട​ർ ക​ട​ക്കാ​ൻ വി​യ​ർ​പ്പൊ​ഴു​ക്കേ​ണ്ടി​വ​രും. കാ​ര​ണം, ടോ​പ്​ സീ​ഡാ​യ ചൈ​ന​യു​ടെ ഷെ​ങ്​ സി​വെ​യ്​-​ഹു​വാ​ങ്​ യാ​ക്വി​യോ​ങ്​ ​േജാ​ടി​യാ​ണ്​ എ​തി​രാ​ളി​ക​ൾ. 

പു​രു​ഷ സിം​ഗ്​​ൾ​സി​ൽ അ​ഞ്ചു​ത​വ​ണ ലോ​ക​ചാ​മ്പ്യ​നാ​യ ചൈ​ന​യു​ടെ ഇ​തി​ഹാ​സ താ​രം ലി​ൻ ഡാ​ൻ പ്രീ​ക്വാ​ർ​ട്ട​റി​ൽ തോ​റ്റു​പു​റ​ത്താ​യി. നാ​ട്ടു​കാ​ര​നാ​യ മൂ​ന്നാം സീ​ഡ്​ ഷി ​യു​ക്വി ആ​ണ്​ ഒ​മ്പ​താം സീ​ഡാ​യ ഡാ​നി​നെ തോ​ൽ​പി​ച്ച​ത്. സ്​​കോ​ർ: 21-15, 21-9.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saina nehwalpv sindhusports newsWorld Badminton Championship
News Summary - world badminton-sports news
Next Story