പി.വി സിന്ധു ലോക ബാഡ്മിൻറൺ ചാമ്പ്യൻഷിപ്പ് ഫൈനലിൽ
text_fieldsഗ്ലാസ്കോ: ഇന്ത്യൻ പ്രതീക്ഷകൾക്ക് ചിറക് നൽകി പി.വി സിന്ധു ലോക ബാഡ്മിൻറൺ ചാമ്പ്യൻഷിപ്പ് ഫൈനലിൽ. ചൈനയുടെ ചെൻ യൂഫെയിയെ നേരിട്ടുള്ള ഗെയിമുകൾക്ക് തോൽപിച്ചാണ് സിന്ധുവിെൻറ ഫൈനൽ പ്രവേശനം. ഒളിമ്പിക്സിലെ വെള്ളി മെഡൽ ജേതാവ് സിന്ധുവിന് യൂഫെയി ഒരു ഘട്ടത്തിലും വെല്ലുവിളി ഉയർത്തിയില്ല. സ്കോർ:21-13,21-10
കേവലം രണ്ട് സെറ്റുകൾ നീണ്ട പോരാട്ടത്തിനൊടുവിലാണ് സിന്ധു യുഫെയിയെ അട്ടിമറിച്ചത്. 48 മിനിറ്റ് മാത്രമേ മൽസരം നീണ്ടു നിന്നുള്ളു. ഫൈനലിൽ ജപ്പാെൻറ നൊസാമി ഒകുഹരയാണ് സിന്ധുവിെൻറ എതിരാളി.
നേരത്തെ സൈന നെഹ്വാൾ ബാഡ്മിൻറൺ ചാമ്പ്യൻഷിപ്പിെൻറ സെമിയിൽ പുറത്തായിരുന്നു. ജപ്പാെൻറ നൊസോമി ഒകുഹരയാണ് സൈനയെ തോൽപ്പിച്ചത്. തോറ്റെങ്കിലും സൈനക്ക് വെങ്കലം ലഭിക്കും. ആദ്യമായാണ് സിന്ധു ലോകബാഡ്മിൻറൺ ചാമ്പ്യൻഷിപ്പിെൻറ ഫൈനലിലെത്തുന്നത്
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
