Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightOther Gameschevron_rightBadmintonchevron_rightലോക ബാഡ്​മിൻറൺ...

ലോക ബാഡ്​മിൻറൺ ചാമ്പ്യൻഷിപ്: പ്ര​ണോ​യ്​, ശ്രീകാന്ത്​ വീ​ണു​; പ്ര​ണീ​ത്​, സിന്ധു മു​ന്നോ​ട്ട്

text_fields
bookmark_border
HS-Prannoy
cancel

ബേ​സ​ൽ: ലോ​ക ബാ​ഡ്​​മി​ൻ​റ​ൺ ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ ഇ​ന്ത്യ​ൻ താ​ര​ങ്ങ​ൾ​ക്ക്​ കു​തി​പ്പും കി​ത​പ്പും. ര​ണ ്ടാം റൗ​ണ്ടി​ൽ ഇ​തി​ഹാ​സ താ​രം ലി​ൻ ഡാ​നെ മ​ല​ർ​ത്തി​യ​ടി​ച്ച മ​ല​യാ​ളി താ​രം എ​ച്ച്.​എ​സ്. പ്ര​ണോ​യ്​ പ്രീ ​ക്വാ​ർ​ട്ട​റി​ൽ നി​ല​വി​ലെ ജേ​താ​വും ലോ​ക ഒ​ന്നാം ന​മ്പ​ർ താ​ര​വു​മാ​യ കെ​േ​ൻ​റാ മൊ​മോ​ട്ട​ക്ക്​ മു​ന്നി​ൽ ​വീ​ണപ്പോൾ കെ. ശ്രീകാന്തും മുട്ടുമടക്കി.

അ​തേ​സ​മ​യം, പി.വി. സിന്ധുവും ബി. ​സാ​യ്​​പ്ര​ണീ​തും അ​നാ​യാ​സ ജ​യ​വു​മാ​യി ക്വാ​ർ​ട്ട​റി​ലേ​ക്കു​ മു​ന്നേ​റി. നേ​രി​ട്ടു​ള്ള സെ​റ്റു​ക​ൾ​ക്കാ​ണ്​ 30ാം റാ​ങ്കു​കാ​ര​നും സീ​ഡി​ല്ലാ താ​ര​വു​മാ​യ പ്ര​ണോ​യ്​ മൊ​മോ​ട്ട​ക്ക്​ മു​ന്നി​ൽ കീ​ഴ​ട​ങ്ങി​യ​ത്. സ്​​കോ​ർ: 21-19, 21-12. ആ​ദ്യ ഗെ​യി​മി​ൽ അ​വ​സാ​നം വ​രെ ഒ​പ്പ​ത്തി​നൊ​പ്പം നി​ന്നാ​ണ്​ പ്ര​ണോ​യ്​ ഒ​ടു​വി​ൽ മു​ട്ടു​മ​ട​ക്കി​യ​ത്. എ​ന്നാ​ൽ, ര​ണ്ടാം ഗെ​യിം മൊ​മോ​ട്ട അ​നാ​യാ​സം നേ​ടി.

ഏഴാം സീഡായ ശ്രീകാന്ത്​ 12ാം സീഡ്​ തായ്​ലൻഡി​​െൻറ കാൻറഫോൺ വാങ്​ചോറന്​ മുമ്പിലാണ്​ നേരിട്ടുള്ള ഗെയിമുകളിൽ കീഴടങ്ങിയത്​. സ്​കോർ: 21-14, 21-13. ആ​റാം സീ​ഡ്​ ഇ​ന്തോ​നേ​ഷ്യ​യു​ടെ ആ​ൻ​റ​ണി സി​നി​സു​ക ജി​ൻ​റി​ങ്ങി​നെ 21-19, 21-13ന്​ ​തോ​ൽ​പി​ച്ചാ​യി​രു​ന്നു 16ാം സീ​ഡ്​ സാ​യ്​​പ്ര​ണീ​തി​​െൻറ മു​ന്നേ​റ്റം. അഞ്ചാം സീഡായ സിന്ധു 21-14, 21-6ന്​ ഒമ്പതാം സീഡ്​ യു.എസി​​െൻറ ബീവെൻ ഷാങ്ങിനെയാണ്​ തകർത്തത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newssports newsWorld Badminton ChampionshipHS-Prannoy
News Summary - world badminton championship -sports news
Next Story