Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightOther Gameschevron_rightBadmintonchevron_rightലോക ബാഡ്​മിൻറൺ:...

ലോക ബാഡ്​മിൻറൺ: സി​ന്ധു സെ​മി​യി​ൽ

text_fields
bookmark_border
ലോക ബാഡ്​മിൻറൺ: സി​ന്ധു സെ​മി​യി​ൽ
cancel

നാ​ൻ​ജി​യാ​ങ്​: ലോ​ക ബാ​ഡ്​​മി​ൻ​റ​ൺ ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ ഇ​ന്ത്യ​ൻ പ്ര​തീ​ക്ഷ ഇ​നി ഒ​ളി​മ്പി​ക്​ വെ​ള്ളി​മെ​ഡ​ൽ ജേ​ത്രി​യും നി​ല​വി​ലെ റ​ണ്ണ​റ​പ്പു​മാ​യ പി.​വി. സി​ന്ധു​വി​ൽ മാ​ത്രം. ക്വാ​ർ​ട്ട​ർ ഫൈ​ന​ലി​ൽ നി​ല​വി​ലെ ചാ​മ്പ്യ​ൻ കൂ​ടി​യാ​യ ജ​പ്പാ​​​െൻറ നൊ​സോ​മി ഒ​കു​ഹാ​ര​യു​ടെ ക​ന​ത്ത വെ​ല്ലു​വി​ളി മ​റി​ക​ട​ന്ന്​ സി​ന്ധു ചാ​മ്പ്യ​ൻ​ഷി​പ്പി​​​െൻറ സെ​മി​ഫൈ​ന​ലി​ൽ പ്ര​വേ​ശി​ച്ച​പ്പോ​ൾ സൈ​ന നെ​ഹ്​​വാ​ളും സാ​യ്​ പ്ര​ണീ​തും തോ​റ്റു പു​റ​ത്താ​യി. ക​ഴി​ഞ്ഞ​വ​ർ​ഷ​ത്തെ ഫൈ​ന​ലി​ൽ  ഒ​കു​ഹാ​ര​യോ​ടേ​റ്റ തോ​ൽ​വി​ക്കു​ള്ള മ​ധു​ര പ്ര​തി​കാ​രം കൂ​ടി​യാ​യി ഇൗ ​വി​ജ​യം.

നേ​രി​ട്ടു​ള്ള ഗെ​യി​മു​ക​ൾ​ക്കാ​യി​രു​ന്നു സി​ന്ധു​വി​​​െൻറ ജ​യം. ര​ണ്ട്​ ഗെ​യി​മി​ലും തു​ട​ക്ക​ത്തി​ൽ മി​ക​ച്ച ലീ​ഡ്​ നേ​ടി​യ ഒ​കു​ഹാ​ര​യെ ​കോ​ർ​ട്ടി​നെ അ​ള​ന്നു​മു​റി​ച്ച്​ ന​ൽ​കി​യ നീ​ള​ൻ ക്രോ​സു​ക​ളി​ലൂ​ടെ സി​ന്ധു ആ​ക്ര​മി​ച്ചു​കൊ​ണ്ടി​രു​ന്നു. ഒാ​ടി​ക്ക​ളി​ക്കു​ന്ന ജ​പ്പാ​ൻ താ​ര​ത്തി​ന്​ എ​ത്തി​പ്പി​ടി​ക്കാ​നാ​വാ​തെ​യാ​യി​രു​ന്നു സി​ന്ധു​വി​​​െൻറ ഷോ​ട്ടു​ക​ൾ. ക്രോ​സ്​​കോ​ർ​ട്ടും മി​ന്ന​ൽ വേ​ഗ​മു​ള്ള ഷോ​ട്ടും ജം​പ്​​ഷോ​ട്ടു​ക​ളു​മാ​യി ര​ണ്ട്​ ഗെ​യി​മി​ലും പി​ന്നി​ൽ നി​ന്ന്​ തി​രി​ച്ചെ​ത്തി​യ സി​ന്ധു അ​നാ​യാ​സ ജ​യം കൈ​പ്പി​ടി​യി​ലാ​ക്കി. സ്​​കോ​ർ: 21-17, 21-19.

ലോ​ക ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ ര​ണ്ട്​ വെ​ങ്ക​ല​വും ഒ​രു വെ​ള്ളി​മെ​ഡ​ലും കൈ​മു​ത​ലാ​യു​ള്ള സി​ന്ധു​വി​ന്​ സെ​മി​യി​ൽ മ​റ്റൊ​രു ജ​പ്പാ​നീ​സ്​ താ​ര​മാ​യ അ​കാ​നെ യാ​മ​ഗു​ച്ചി​യെ​യാ​ണ്​ എ​തി​രാ​ളി. ചൈ​ന​യു​ടെ യൂ​ഫൈ ചെ​നി​​​െൻറ ചെ​റു​ത്തു​നി​ൽ​പ്​​ 21-13, 17-21, 21-16ന്​ ​മ​റി​ക​ട​ന്നാ​ണ്​ യാ​മ​ഗു​ച്ചി അ​വ​സാ​ന നാ​ലി​ൽ ഇ​ടം​പി​ടി​ച്ച​ത്. 

സൈ​ന നെ​ഹ്​​വാ​ളി​​​െൻറ കു​തി​പ്പി​ന്​ സ്​​പെ​യി​നി​​​െൻറ ക​രോ​ലി​ന മ​രി​നാ​ണ്​ വി​രാ​മ​മി​ട്ട​ത്. 21-6, 21-11 എ​ന്ന സ്​​കോ​റി​നാ​യി​രു​ന്നു പ​ത്താം സീ​ഡു​കൂ​ടി​യാ​യ സൈ​ന​യു​ടെ തോ​ൽ​വി. ഇ​തു​വ​രെ 10​ ത​വ​ണ എ​തി​രി​ട്ട​പ്പോ​ൾ ഇ​രു​വ​ർ​ക്കും അ​ഞ്ചു​വീ​തം ജ​യ​ങ്ങ​ളാ​യി. ചൈ​ന​യു​ടെ ഹേ ​ബി​ങ്​​ജി​യാ​വേ​യാ​ണ്​ സെ​മി​യി​ൽ മ​രി​​​െൻറ എ​തി​രാ​ളി. ടോ​പ്​ സീ​ഡ്​ താ​യ്​ സു ​യി​ങ്ങി​നെ 21-18, 7-21, 21-13ന്​ ​തോ​ൽ​പി​ച്ചാ​ണ്​ ബി​ങ്​​ജി​യാ​വേ സെ​മി​യി​ൽ ക​ട​ന്ന​ത്. പു​രു​ഷ സിം​ഗ്​​ൾ​സി​ലെ അ​വ​ശേ​ഷി​ക്കു​ന്ന പ്ര​തീ​ക്ഷ​യാ​യി​രു​ന്ന ബി. ​സാ​യ്​ പ്ര​ണീ​തി​നും തോ​ൽ​വി പി​ണ​ഞ്ഞു. ​ജ​പ്പാ​​​െൻറ ആ​റാം സീ​ഡ്​ കെ​േ​ൻ​റാ മെ​മോ​േ​ട്ടാ​യോ​ടാ​ണ്​ ലോ​ക 26ാം ന​മ്പ​ർ താ​ര​മാ​യ പ്ര​ണീ​ത്​​ 21-12, 21-12ന്​ ​തോ​റ്റ്​ പു​റ​ത്താ​യ​ത്.

മി​ക്​​സ​ഡ്​ ഡ​ബ്​​ൾ​സി​ൽ ഇ​ന്ത്യ​യു​ടെ സാ​ത്വി​ക്​ സാ​യ്​​രാ​ജ്​ റാ​ൻ​കി​റെ​ഡ്​​ഡി-​അ​ശ്വി​നി പൊ​ന്ന​പ്പ സ​ഖ്യ​വും ക്വാ​ർ​ട്ട​റി​ൽ ഇ​ട​റി​വീ​ണു. ചൈ​ന​യു​ടെ ടോ​പ്​ സീ​ഡ്​​ സ​ഖ്യ​മാ​യ ഹു​വാ​ങ്​ യാ​ക്വി​യോ​ങ്ങും ഷെ​ങ്​ സി​വെ​യു​മാ​ണ്​ ലോ​ക റാ​ങ്കി​ങ്ങി​ൽ 40ാം സ്​​ഥാ​ന​ത്തു​ള്ള ഇ​ന്ത്യ​ൻ താ​ര​ങ്ങ​ളു​ടെ സ്വ​പ്​​ന​ക്കു​തി​പ്പി​ന്​ ക​ടി​ഞ്ഞാ​ണി​ട്ട​ത്. സ്​​കോ​ർ: 21-17, 21-10. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:pv sindhumalayalam newssports newsWorld Badminton Championship
News Summary - world badminton championship-sports news
Next Story