സിന്ധുവിന് കേരളത്തിെൻറ ആദരവ്
text_fieldsതിരുവനന്തപുരം: ടോക്യോ ഒളിമ്പിക്സിൽ സ്വർണം നേടാൻ ശ്രമിക്കുമെന്ന് ബാഡ്മിൻറൺ താരം പി.വി. സിന്ധു. തിരുവനന്തപുരത്ത് കേരള ഒളിമ്പിക് അസോസിയേഷെൻറയും സംസ്ഥാന കായികവകുപ്പിെൻറയും ആദരവ് ഏറ്റുവാങ്ങിയ ശേഷം സംസാരിക്കുകയായിരുന്നു സിന്ധു. സ്വർണം നേടാൻ അമിത സമ്മർദമില്ല.
ഇന്ത്യയിലെ മുഴുവൻ ജനങ്ങളുടെയും പ്രാർഥനയും സ്നേഹവും തനിക്കൊപ്പമുണ്ട്. കായികരംഗത്തിന് കേരളം നൽകുന്ന പിന്തുണ മഹത്തരമാണ്. കേരളം മനോഹരമായ സ്ഥലമാണ്. ജനങ്ങൾ സ്നേഹസമ്പന്നരും. ഇനിയും കേരളത്തിൽ വരുമെന്ന് സിന്ധു പറഞ്ഞു. മലയാളത്തിൽ എല്ലാവർക്കും നമസ്കാരം എന്നുപറഞ്ഞ് സംസാരം തുടങ്ങിയ സിന്ധു നന്ദി, നമസ്കാരം എന്ന് പറഞ്ഞാണ് അത് അവസാനിപ്പിച്ചത്.
കേരളത്തിെൻറ കായികവികസനത്തിന് പി.വി. സിന്ധുവിെൻറ സഹകരണമുണ്ടാകണമെന്ന് ചടങ്ങ് ഉദ്ഘാടനം ചെയ്ത മുഖ്യമന്ത്രി പിണറായി വിജയൻ ആവശ്യപ്പെട്ടു. കേരളത്തിെൻറ ഉപഹാരം മുഖ്യമന്ത്രി കൈമാറി.
കേരള ഒളിമ്പിക് അസോസിയേഷെൻറ ഓൺലൈൻ ചാനലിെൻറ ഉദ്ഘാടനം സിന്ധു നിർവഹിച്ചു. കായികമന്ത്രി ഇ.പി. ജയരാജൻ ചടങ്ങിൽ അധ്യക്ഷതവഹിച്ചു.
കഴിഞ്ഞദിവസം രാത്രി എട്ടരയോടെ ഹൈദരാബാദിൽനിന്ന് തിരുവനന്തപുരത്തെത്തിയ സിന്ധു ബുധനാഴ്ച രാവിലെ ശ്രീപത്മനാഭസ്വാമിക്ഷേത്രം, ആറ്റുകാൽ ദേവീക്ഷേത്രം എന്നിവിടങ്ങളിൽ ദർശനം നടത്തി. ഉച്ചക്ക് രണ്ടരയോടെ സെന്‍ട്രല്‍ സ്റ്റേഡിയത്തിൽനിന്ന് ഘോഷയാത്രയായിട്ടാണ് തുറന്നവാഹനത്തിൽ പി.വി. സിന്ധുവിനെ സ്വീകരണം നടന്ന ജിമ്മിജോർജ് ഇന്‍ഡോര്‍ സ്റ്റേഡിയത്തിലേക്ക് എത്തിച്ചത്.
രാത്രിയോടെ ഹൈദരാബാദിലേക്ക് മടങ്ങി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
