Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightOther Gameschevron_rightBadmintonchevron_rightയു.എസ്​ ഒാപൺ: നദാൽ...

യു.എസ്​ ഒാപൺ: നദാൽ രണ്ടാം റൗണ്ടിൽ

text_fields
bookmark_border
യു.എസ്​ ഒാപൺ: നദാൽ രണ്ടാം റൗണ്ടിൽ
cancel

ന്യൂ​യോ​ർ​ക്​​: ക​ഴി​ഞ്ഞ വ​ർ​ഷം യു.​എ​സ്​ ​ഒാ​പ​ൺ നാ​ലാം റൗ​ണ്ടി​ൽ റോ​ജ​ർ ഫെ​ഡ​റ​റെ അ​ട്ടി​മ​റി​ച്ച മാ​ജി ​ക്​ ജോ​ൺ മി​ൽ​മാ​ന്​ റാ​ഫേ​ൽ ന​ദാ​ലി​നെ​തി​രെ പു​റ​ത്തെ​ടു​ക്കാ​നാ​യി​ല്ല. നേ​രി​ട്ടു​ള്ള സെ​റ്റു​ക​ൾ​ക ്ക്​ ആ​സ്​​ട്രേ​ലി​യ​ൻ താ​ര​ത്തെ തോ​ൽ​പി​ച്ച്​ ലോ​ക ര​ണ്ടാം ന​മ്പ​ർ താ​ര​മാ​യ ന​ദാ​ൽ യു.​എ​സ്​ ഒാ​പ​ണി​​െ ൻറ ര​ണ്ടാം റൗ​ണ്ടി​ൽ ക​ട​ന്നു.

ര​ണ്ടു മ​ണി​ക്കൂ​റി​ലേ​റെ സ​മ​യം നീ​ണ്ടു​നി​ന്ന പോ​രാ​ട്ട​ത്തി​ല്‍ 6-3, 6-2, 6-2നാ​യി​രു​ന്നു ലോ​ക 60ാം ന​മ്പ​ർ താ​ര​ത്തി​നെ​തി​രെ ന​ദാ​ലി​​െൻറ ജ​യം. ആ​ദ്യ പ​ത്ത്​ റാ​ങ്കു​കാ​രി​ൽ ഉ​ൾ​പ്പെ​ടു​ന്ന ഡൊ​മി​നി​ക്​ തീം, ​സ്​​റ്റെ​ഫാ​നോ​സ്​ സി​റ്റ്​​സി​പാ​സ്, ക​ര​ൺ കഛ്​​നോ​വ്, റോ​ബ​ർ​േ​ട്ടാ ബാ​റ്റി​സ്​​റ്റ അ​ഗു​ട്ട്​ എ​ന്നി​വ​ർ ആ​ദ്യ റൗ​ണ്ടി​ൽ പ​രാ​ജ​യ​പ്പെ​ട്ട​തോ​ടെ ന​ദാ​ലി​​െൻറ പ്ര​യാ​ണം എ​ളു​പ്പ​മാ​കും. ര​ണ്ടാം റൗ​ണ്ടി​ല്‍ ആ​സ്​​ട്രേ​ലി​യ​ൻ താ​രം ത​നാ​സി കൊ​ക്കി​നാ​ക്കി​സാ​ണ്​ ന​ദാ​ലി​​െൻറ എ​തി​രാ​ളി.

ഇ​റ്റ​ലി​യു​ടെ തോ​മ​സ്​ ഫാ​ബി​യാ​നോ​യാ​ണ്​ 6-4, 3-6, 6-3, 6-2ന്​ ​ഒാ​സ്​​ട്രി​യ​ൻ താ​ര​വും നാ​ലാം സീ​ഡു​മാ​യ തീ​മി​നെ അ​ട്ടി​മ​റി​ച്ച​ത്. ആ​ന്ദ്രേ റു​ബ്​​ലേ​വി​നെ​തി​രെ​യാ​യി​രു​ന്നു എ​ട്ടാം സീ​ഡാ​യ സി​റ്റ്​​സി​പാ​സി​​െൻറ പ​രാ​ജ​യം (6-4, 6-7, 7-6, 7-5 ). ഒ​മ്പ​താം സീ​ഡാ​യ ക​ച്​​നോ​വ്​ കാ​ന​ഡ​യു​ടെ വ​സേ​ക്​ പോ​സ്​​പി​സി​ലി​നോ​ട​ും 10ാം സീ​ഡാ​യ ബാ​റ്റി​സ്​​റ്റ അ​ഗു​ട്ട്​ ക​സാ​ഖ്​​സ്​​താ​​െൻറ മി​ഖ​യേ​ൽ കു​കു​ഷ്​​കി​നോ​ടും അ​ഞ്ചു​സെ​റ്റ്​ നീ​ണ്ട പോ​രാ​ട്ട​ത്തി​ൽ പ​രാ​ജ​യ​പ്പെ​ട്ടു.

ആ​റാം സീ​ഡാ​യ അ​ല​ക്​​സാ​ണ്ട​ർ സ്വ​രേ​വും ക്രൊ​യേ​ഷ്യ​യു​ടെ മ​രി​ൻ സി​ലി​ചും ജ​യ​ങ്ങ​ളോ​ടെ ര​ണ്ടാം റൗ​ണ്ടി​ലേ​ക്ക്​ മു​ന്നേ​റി.

റ​ഷ്യ​ൻ താ​രം അ​ന്ന ബ്ലി​ൻ​കോ​വ​യു​ടെ വെ​ല്ലു​വി​ളി മ​റി​ക​ട​ന്ന ഒ​ന്നാം സീ​ഡും നി​ല​വി​ലെ ജേ​ത്രി​യു​മാ​യ ന​വോ​മി ഒ​സാ​ക വ​നി​ത സിം​ഗ്​​ൾ​സ്​ ര​ണ്ടാം റൗ​ണ്ടി​ൽ ക​ട​ന്നു 6-4, 6-7, 6-2. അ​മേ​രി​ക്ക​യു​ടെ നി​കോ​ൾ ഗി​ബ്​​സി​നെ 6-3 3-6 6-2ന്​ ​തോ​ൽ​പി​ച്ച്​ വിം​ബ്​​ൾ​ഡ​ൺ ജേ​ത്രി സി​മോ​ണ ഹാ​ല​പ്പും ര​ണ്ടാം റൗ​ണ്ടി​ൽ സ്​​ഥാ​ന​മു​റ​പ്പി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:US opensports newsrafale nadal
News Summary - us open nadal enters second round -sports news
Next Story