Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightOther Gameschevron_rightBadmintonchevron_rightയൂബർ കപ്പ്​: സൈന...

യൂബർ കപ്പ്​: സൈന നെഹ്​വാളി​െൻറ നേതൃത്വത്തിലുള്ള ഇന്ത്യൻ ടീമിന്​ ജയം

text_fields
bookmark_border
saina-nehwal
cancel
ബാ​േങ്കാക്​​: യൂബർ കപ്പ്​ ബാഡ്​മിൻറണിൽ സൈന നെഹ്​വാളി​​െൻറ നേതൃത്വത്തിലുള്ള ഇന്ത്യൻ ടീമിന്​ ജയം. ഗ്രൂപ്​​ എയിലെ രണ്ടാം മത്സരത്തിൽ ആസ്​ട്രേലിയക്കെതിരെ 4-1നായിരുന്നു വിജയം. ആദ്യ മത്സരത്തിൽ ഇന്ത്യ കാനഡയോട്​ ഇതേ സ്​കോറിന്​ പരാജയപ്പെട്ടിരുന്നു. ആദ്യ വനിത ഡബ്​ൾസിൽ മാത്രമാണ്​ ഇന്ത്യ പരാജയമറിഞ്ഞത്​.

സിംഗ്​ൾസിൽ ലോക 10ാം നമ്പർ താരമായ സൈന, സുവാൻ യു വെൻഡിയുടെ വെല്ലുവിളി 35 മിനിറ്റുകൾക്കകം അവസാനിപ്പിച്ചു. സ്​കോർ: 21-14, 21-19. മേഘ്​ന ജക്കംപുഡി-പൂർവിഷ എസ്​. റാം സഖ്യം ഗ്രോണ്യ സോമർവില്ലെ-രേണുക വീരൻ കൂട്ടുകെട്ടിനോടാണ്​ 13-21, 16-21ന്​ തോറ്റത്​.

മറ്റു​ മത്സരങ്ങളിൽ വൈഷ്​ണവി റെഡ്​ഡി ജാക്ക, അനുര പ്രഭു ദേശായി​, സ​േന്യാഗിത ഗോർപഡെ- പ്രജക്​ത സാവന്ത്​ എന്നിവർ നേരിട്ടുള്ള സെറ്റുകൾക്ക്​ വിജയിച്ചു. നോക്കൗട്ട്​ റൗണ്ടിലെത്താൻ ബുധനാഴ്​ച നടക്കുന്ന മത്സരത്തിൽ ഇന്ത്യക്ക്​ ജപ്പാനെതിരെ വിജയം അനിവാര്യമാണ്​.  
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saina nehwalbadmintonmalayalam newssports newsuber cup
News Summary - uber cup india- Sports news
Next Story