Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightOther Gameschevron_rightBadmintonchevron_rightതോമസ്​-യൂബർ കപ്പ്​...

തോമസ്​-യൂബർ കപ്പ്​ ടൂർണമെൻറിൽ ശ്രീകാന്തും സിന്ധുവും കളിക്കില്ല

text_fields
bookmark_border
തോമസ്​-യൂബർ കപ്പ്​ ടൂർണമെൻറിൽ ശ്രീകാന്തും സിന്ധുവും കളിക്കില്ല
cancel

ന്യൂഡൽഹി: ​ബാഡ്​മിൻറൺ ടീം വിഭാഗത്തിലെ പ്രധാന ചാമ്പ്യൻഷിപ്പായ തോമസ്​-യൂബർ കപ്പ്​ ടൂർണമ​െൻറിൽ ഇന്ത്യയുടെ മുൻനിര താരങ്ങളായ കെ. ശ്രീകാന്തും പി.വി. സിന്ധുവും റാക്കറ്റേന്തില്ല. ലോക മൂന്നാംനമ്പർ താരങ്ങളായ ഇരുവർക്കും കോമൺവെൽത്ത്​ ഗെയിംസിനും ഏഷ്യൻ ബാഡ്​മിൻറൺ ചാമ്പ്യൻഷിപ്പിനും പിന്നാലെ വിശ്രമമനുവദിച്ചിരിക്കുകയാണ്​. 

ഇവരുടെ അഭാവത്തിൽ മലയാളി താരം ലോക എട്ടാംനമ്പർ താരം എച്ച്​.എസ്​. പ്രണോയിയും പത്താംനമ്പർ താരം സൈന നെഹ്​വാളും ​ഇൗമാസം 20 മുതൽ 27 വരെ ബാ​േങ്കാക്കിൽ നടക്കുന്ന ടൂർണമ​െൻറിൽ ഇന്ത്യൻ ടീമുകളെ നയിക്കും.

18ാം നമ്പർ താരം സായ്​ പ്രണീത്​, സമീർ വർമ, ലോക ജൂനിയർ നാലാംനമ്പർ ലക്ഷയ്​ സെൻ എന്നിവർ പുരുഷവിഭാഗത്തിലും ലോക ജൂനിയർ അഞ്ചാംനമ്പർ ​ൈവഷ്​ണവി ജാക്ക റെഡ്​ഡി, സായ്​ ക​ൃഷ്​ണപ്രിയ, അരുണ പ്രഭു, വൈഷ്​ണവി ഭാലെ എന്നിവർ വനിത വിഭാഗത്തിയും സിംഗിൾസിൽ മത്സരിക്കും. 

കോമൺവെൽത്ത്​ ഗെയിംസ്​ വെള്ളിമെഡൽ ജേതാക്കളായ സത്വിക്​ സായ്​രാജ്​^ചിരാഗ്​ ഷെട്ടി പുരുഷ ഡബിൾസ്​ ടീമും അശ്വിനി പൊന്നപ്പ^സിക്കി റെഡ്​ഡി വനിത ഡബിൾസ്​ ടീമും ടൂർണമ​െൻറിൽ കളിക്കുന്നില്ല. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:badmintonmalayalam newssports newsthomas uber cup 2018
News Summary - thomas uber cup 2018- Sports news
Next Story