തായ്​ലൻഡ്​ ഒാപൺ: കു​തി​പ്പ്​ തു​ട​ർ​ന്ന്​ സാ​ത്വി​ക്​-​ചി​രാ​ഗ്​ സ​ഖ്യം; സാ​യ്​​പ്ര​ണീ​ത്​ പു​റ​ത്ത്​

00:18 AM
03/08/2019
സാ​ത്വി​ക്​ സാ​യ്​​രാ​ജ്​ റാ​ൻ​കി​റെ​ഡ്​​ഡി-​ ചി​രാ​ഗ്​ ഷെ​ട്ടി ജോ​ടി മ​ത്സ​ര​ത്തി​നി​ടെ

ബാ​േ​ങ്കാ​ക്​: താ​യ്​​ല​ൻ​ഡ്​ ഒാ​പ​ൺ ബാ​ഡ്​​മി​ൻ​റ​ൺ ടൂ​ർ​ണ​മ​െൻറി​ലെ പു​രു​ഷ ഡ​ബി​ൾ​സി​ൽ സാ​ത്വി​ക്​ സാ​യ്​​രാ​ജ്​ റാ​ൻ​കി റെ​ഡ്​​ഡി-​ചി​രാ​ഗ്​ ഷെ​ട്ടി ജോ​ടി മു​ന്നേ​റ്റം തു​ട​രു​ന്നു. ക്വാ​ർ​ട്ട​ർ ഫൈ​ന​ലി​ൽ ലോ​ക 27ാം റാ​ങ്കു​കാ​രാ​യ ദ​ക്ഷി​ണ കൊ​റി​യ​യു​ടെ ചോ​യ്​ സോ​ൾ​ഗ്യു-​സി​യോ സി​യൂ​ങ്​ ജ​യ്​ ടീ​മി​നെ 21-17, 17-21, 21-19ന്​ ​കീ​ഴ​ട​ക്കി​യാ​യി​രു​ന്നു 16ാം റാ​ങ്കു​കാ​രാ​യ ഇ​ന്ത്യ​ൻ സ​ഖ്യ​ത്തി​​െൻറ മു​ന്നേ​റ്റം. 

സെ​മി​യി​ൽ 19ാം റാ​ങ്കു​കാ​രാ​യ കൊ​റി​യ​യു​ടെ കോ ​സ​ങ്​ ഹ്യൂ​ൻ-​ഷി​ൻ ബെ​യ്​​ക്​ ചി​യോ​ൾ ജോ​ടി​യാ​ണ്​ ഇ​ന്ത്യ​ക്കാ​രു​ടെ എ​തി​രാ​ളി​ക​ൾ. അ​തേ​സ​മ​യം, മി​ക്​​സ​ഡ്​ ഡ​ബി​ൾ​സി​ൽ സാ​ത്വി​കും അ​ശ്വി​നി പൊ​ന്ന​പ്പ​യും ചേ​ർ​ന്ന ജോ​ടി മൂ​ന്നാം റൗ​ണ്ടി​ൽ പു​റ​ത്താ​യി. ലോ​ക മൂ​ന്നാം റാ​ങ്കു​കാ​രാ​യ ജ​പ്പാ​​െൻറ യൂ​ത വാ​ത​നാ​ബെ-​അ​രി​സ ഹി​ഗാ​ഷി​നോ സ​ഖ്യ​ത്തോ​ട്​ 13-21, 15-21നാ​യി​രു​ന്നു 23ാം റാ​ങ്കു​കാ​രാ​യ ഇ​ന്ത്യ​ൻ ടീ​മി​​െൻറ തോ​ൽ​വി. 

പു​രു​ഷ സിം​ഗി​ൾ​സി​ൽ ഇ​ന്ത്യ​യു​ടെ സാ​യ്​ പ്ര​ണീ​ത്​ ക്വാ​ർ​ട്ട​റി​ൽ പു​റ​ത്താ​യി. ലോ​ക 16ാം റാ​ങ്കു​കാ​ര​ൻ ജ​പ്പാ​​െൻറ ക​െൻറ സു​നെ​യാ​മ​യോ​ട്​ 18-21, 12-21നാ​യി​രു​ന്നു 19ാം റാ​ങ്കു​കാ​ര​​െൻറ തോ​ൽ​വി. ക​ഴി​ഞ്ഞ​യാ​ഴ്​​ച ജ​പ്പാ​ൻ ഒാ​പ​ണി​ൽ സെ​മി​യി​ലെ​ത്തി​യി​രു​ന്നു സാ​യ്​​പ്ര​ണീ​ത്. ഇ​തോ​ടെ പു​രു​ഷ, വ​നി​ത സിം​ഗി​ൾ​സി​ൽ ഇ​ന്ത്യ​ൻ പ്ര​തീ​ക്ഷ​ക​ൾ അ​സ്​​ത​മി​ച്ചു. 

Loading...
COMMENTS