Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

തേജസിൽ പറക്കാനൊരുങ്ങി പി.വി.സിന്ധു

text_fields
bookmark_border
pv-sindhu
cancel

ബംഗളൂരു: എയ്റോ ഇന്ത്യ വ്യോമയാന പ്രദർശനത്തിൽ തദ്ദേശ നിർമിത ലഘു പോർവിമാനമായ തേജസിൽ പറക്കാനൊരുങ്ങി ബാഡ്മിൻറൺ ത ാരം പി.വി. സിന്ധു. രണ്ടു സീറ്റുള്ള തേജസ് ട്രെയിനർ വിമാനത്തി​​െൻറ സഹപൈലറ്റി​​െൻറ സീറ്റിലാകും സിന്ധു ഉണ്ടാവുക.

23 വയസ്സുള്ള സിന്ധു, തേജസിൽ പറക്കുന്ന പ്രായം കുറഞ്ഞ വ്യക്തിയെന്ന ചരിത്രം കൂടിയാകും കുറിക്കുക. തേജസ് മാർക്ക് മൂന്നിന് അന്തിമ ക്ലിയറൻസ് ലഭിച്ച് വ്യോമ സേനയുടെ ഭാഗമായതിന് പിന്നാലെ തേജസിലേറുന്ന ആദ്യ വനിതയും സിന്ധുവായിരിക്കും. ഇക്കാര്യത്തിൽ വെള്ളിയാഴ്ച രാത്രിയോടെയാണ് ഔദ്യോഗിക സ്ഥിരീകരണം വന്നത്.

ബംഗളൂരുവിൽ നടക്കുന്ന എയ്റോ ഇന്ത്യ പ്രദർശനത്തിൽ വനിതകൾക്ക്‌ ആദരമർപ്പിച്ച് ശനിയാഴ്ച വനിതദിനമായാണ് ആചരിക്കുന്നത്. ഇതി​​െൻറ ഭാഗമായി ശനിയാഴ്ച ഉച്ചക്ക് 12ന് പി.വി.സിന്ധു തേജസിൽ പറക്കും.

തേജസി​​െൻറ ട്രെയിനർ വിമാനങ്ങളായ പ്രോട്ടോടൈപ്പ് വെഹിക്കിൾസ് (പി.വി)-5, പി.വി-6 വിഭാഗങ്ങളിലൊന്നിലാകും സിന്ധു പറക്കുക. സിന്ധുവി​​െൻറ ഇനീഷ്യലും പി.വി. എന്നാണെന്ന പ്രത്യേകതയുണ്ട്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Tejas Aircraft PV Sindhu -India News
Next Story