യു.എസ്​ ഒാപൺ: സൗരഭ്​ വർമ സെമിയിൽ പുറത്ത്​

22:06 PM
14/07/2019
ഫുള്ളർടൺ (അമേരിക്ക): സൗരഭ്​ വർമ സെമിയിൽ പരാജയപ്പെട്ടതോടെ യു.എസ്​ ഒാപൺ ബാഡ്​മിൻറണിലെ ഇന്ത്യൻ വെല്ലുവിളി അവസാനിച്ചു​. തായ്​ലൻഡി​​െൻറ തനോങ്​സാകാണ്​ 43ാം റാങ്കുകാരനായ സൗരഭിനെ തോൽപിച്ചത്​. 9-21, 18-21ന്​ 39 മിനിറ്റിനകം സൗരഭ്​ അടിയറവ്​ പറഞ്ഞു. ​പി. കശ്യപ്​, എച്ച്​.എസ്​. പ്രണോയ്​, അജയ്​ ജയറാം, ലക്ഷ്യ സെൻ എന്നീ ഇന്ത്യൻ താരങ്ങൾ നേരത്തേ പുറത്തായിരുന്നു. 
Loading...
COMMENTS