സിന്ധു സെമിയിൽ സൈനക്ക്​ കാലിടറി

  • ഒ​കു​ഹാ​ര x സി​ന്ധു  സെ​മി ഫൈ​ന​ൽ പോ​രാ​ട്ടം

22:36 PM
12/04/2019
P.V-SINDHU-23

സിം​ഗ​പ്പൂ​ർ: സിം​ഗ​പ്പൂ​ർ ഒാ​പ​ൺ ബാ​ഡ്​​മി​ൻ​റ​ൺ ടൂ​ർ​ണ​മ​െൻറി​ൽ പി.​വി. സി​ന്ധു ജ​യ​വു​മാ​യി സെ​മി​യി​ലേ​ക്ക്​ മു​ന്നേ​റി​യ​പ്പോ​ൾ സൈ​ന നെ​ഹ്​​വാ​ളി​ന് ക്വാ​ർ​ട്ട​റി​ൽ കാ​ലി​ട​റി. ​ചൈ​ന​യു​ടെ യു​വ​താ​രം കാ​യ്​ യാ​ൻ​യ​നെ 21-13, 17-21, 21-14 ന്​ ​തോ​ൽ​പി​ച്ചാ​ണ്​ സി​ന്ധു സെ​മി ബെ​ർ​ത്ത്​ സ്വ​ന്ത​മാ​ക്കി​യ​ത്. ​സീ​സ​ണി​ലെ സി​ന്ധു​വി​​െൻറ ര​ണ്ടാം ​െസ​മി ഫൈ​ന​ലാ​ണി​ത്.

ക​ഴി​ഞ്ഞ​മാ​സം ന​ട​ന്ന ഇ​ന്ത്യ​ൻ ഒാ​പ​ണി​ൽ താ​രം നാ​ലാം സ്​​ഥാ​ന​ത്ത്​ ഫി​നി​ഷ്​ ചെ​യ്​​തി​രു​ന്നു. ൈസ​ന​യെ 21-8, 21-13ന്​ ​തോ​ൽ​ചി​ച്ചെ​ത്തു​ന്ന ജ​പ്പാ​​െൻറ മു​ൻ ലോ​ക​ചാ​മ്പ്യ​ൻ നൊ​സോ​മി ഒ​കു​ഹാ​ര​യാ​ണ്​ സെ​മി​യി​ൽ സി​ന്ധു​വി​​െൻറ എ​തി​രാ​ളി. ര​ണ്ടാം സീ​ഡാ​യ ഒ​കു​ഹാ​ര ഏ​റെ​യൊ​ന്നും വി​യ​ർ​പ്പൊ​ഴു​ക്കാ​തെ​യാ​ണ്​ ആ​റാം സീ​ഡാ​യ സൈ​ന​യെ അ​ടി​യ​റ​വ് ​പ​റ​യി​പ്പി​ച്ച​ത്. അ​വ​സാ​നം ഏ​റ്റു​മു​ട്ടി​യ മൂ​ന്നു മ​ത്സ​ര​ങ്ങ​ളി​ലും ഒ​കു​ഹാ​ര​യെ തോ​ൽ​പി​ച്ചെ​ങ്കി​ലും ​ഇ​ക്കു​റി പൊ​രു​തി​നി​ൽ​ക്കാ​ൻ​പോ​ലും ൈസ​ന​ക്കാ​യി​ല്ല. ഒ​കു​ഹാ​ര​യു​ടെ അ​റ്റാ​ക്കി​ങ്​ ഗെ​യി​മി​​െൻറ ഫ​ല​മാ​യി 36 മി​നി​റ്റി​ൽ സൈ​ന മ​ത്സ​രം കൈ​വി​ട്ടു.

Loading...
COMMENTS