Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സിം​ഗ​പ്പൂ​ർ ഒാ​പ​ൺ: സി​ന്ധു, സാ​യി  ര​ണ്ടാം റൗ​ണ്ടി​ൽ

text_fields
bookmark_border
സിം​ഗ​പ്പൂ​ർ ഒാ​പ​ൺ: സി​ന്ധു, സാ​യി  ര​ണ്ടാം റൗ​ണ്ടി​ൽ
cancel
സിംഗപ്പൂർ: ഇന്ത്യയുടെ ഒളിമ്പിക്സ് വെള്ളി മെഡൽ ജേതാവ് പി.വി. സിന്ധുവും സായി പരിണീതും സിംഗപ്പൂർ ഒാപൺ  ബാഡ്മിൻറെൻറ രണ്ടാം റൗണ്ടിൽ കടന്നു. കഴിഞ്ഞവർഷം ഒാൾ ഇംഗ്ലണ്ട് ചാമ്പ്യൻ പട്ടം കരസ്ഥമാക്കിയ ജപ്പാ‍െൻറ നസോമി ഒകുഹാരയെയാണ് സിന്ധു ഒന്നിനെതിരെ രണ്ടു സെറ്റുകൾക്ക് പരാജയപ്പെടുത്തിയത്. ആദ്യ സെറ്റ് 10-21 എന്ന സ്കോറിന് സിന്ധു അടിയറവ് പറഞ്ഞു. അതിനുശേഷമായിരുന്നു വൻ തിരിച്ചുവരവ്.  21-15, 22-20 എന്ന സ്കോറിന് രണ്ടു സെറ്റും പിടിച്ചടക്കിയ സിന്ധു രണ്ടാം റൗണ്ടിൽ ഇന്തോനേഷ്യയുടെ  ഫിട്രിയാനിയെ നേരിടും. ഡെന്മാർക്കിെൻറ എമിൽ ഹോസ്റ്റിനെയാണ് സായി പരിണീത് 17--21, 21-7,  21-19 എന്ന സ്കോറിന്  പരാജയപ്പെടുത്തിയത്. ചൈനയുടെ ക്വിയാവോ ബിനിനെ അടുത്ത റൗണ്ടിൽ സായി നേരിടും. ഇന്ത്യൻ ഡബിൾസ്  ജോടികളായ അശ്വിനി പൊന്നപ്പ-സിക്കി റെഡ്ഡി സഖ്യം മലേഷ്യയുടെ യിൻ ലൂ ലിം-യാപ് ചെങ് സഖ്യത്തെ പരാജയപ്പെടുത്തി. 
 
Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Sindhu enters second round of Singapore Open
Next Story