ഡെൻമാർക്ക് ഒാപൺ: സിന്ധു പുറത്ത്; കരോലിന മരിനെ തോൽപിച്ച് സൈന രണ്ടാം റൗണ്ടിൽ
text_fieldsഒഡൻസി: ഒളിമ്പിക്സ് വെള്ളിമെഡൽ ജേത്രി ഇന്ത്യയുടെ പി.വി. സിന്ധു ഡെന്മാർക്ക് ഒാപണിൽ ആദ്യ മത്സരത്തിൽ തന്നെ തോറ്റു പുറത്ത്. ചൈനയുടെ െചൻ യൂഫെയോട് തോറ്റാണ് സിന്ധു പുറത്തായത്. 43 മിനിറ്റ് മാത്രം നീണ്ടുനിന്ന മത്സരത്തിൽ 17-21, 21-23 എന്ന നേരിട്ടുള്ള സെറ്റുകൾക്കാണ് ഇന്ത്യൻ താരത്തെ െചൻ േതാൽപിച്ചത്. ആദ്യ സെറ്റിൽ സിന്ധുവിനെ എളുപ്പം കീഴടക്കിയ െചൻ രണ്ടാം സെറ്റ് ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവിലാണ് നേടിയത്.
അതേസമയം, ലോക ചാമ്പ്യൻ കരോലിന മരിനെ ആദ്യ മത്സരത്തിൽ അട്ടിമറിച്ച് ഇന്ത്യയുടെ സൈന നെഹ്വാൾ രണ്ടാം റൗണ്ടിലേക്ക് കുതിച്ചു. സ്കോർ: 22-20, 21-18. പുരുഷ സിംഗ്ൾസിൽ കിടമ്പി ശ്രീകാന്തും എച്ച്.എസ്. പ്രണോയിയും ജയത്തോടെ തുടങ്ങിയപ്പോൾ, സായ് പ്രണീത് പുറത്തായി. ഡെന്മാർക്കുകാരനായ ക്രിസ്റ്റ്യൻ സോൾബെറിനോട് തോറ്റാണ് പ്രണീത് പുറത്തായത്. സ്കോർ 10-21, 15-21.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
