സായ്രാജ് രാങ്കിറെഡ്ഡി- ചിരാഗ് ഷെട്ടി സഖ്യം ഫ്രഞ്ച് ഓപൺ ഫൈനൽ െബർത്തുറപ്പിച്ചു
text_fieldsന്യൂഡൽഹി: ഇന്ത്യൻ ബാഡ്മിൻറണിെൻറ പുത്തൻ വാഗ്ദാനങ്ങളായ സാത്വിക് സായ്രാജ് രാ ങ്കിറെഡ്ഡി- ചിരാഗ് ഷെട്ടി സഖ്യം സീസണിലെ രണ്ടാം കിരീടത്തോട് ഒരുപടി കൂടി അടുത്ത് ഫ ്രഞ്ച് ഓപൺ ഫൈനൽ െബർത്തുറപ്പിച്ചു. സെമിഫൈനലിൽ ജപ്പാെൻറ അഞ്ചാം സീഡ് താരങ്ങളായ ഹിരോയുകി എൻഡോ- യുറ്റ വടനാബെ സഖ്യത്തെ നേരിട്ടുള്ള ഗെയിമുകൾക്കാണ് സീഡ് ചെയ്യപ്പെടാത്ത ഇന്ത്യൻ താരങ്ങൾ അട്ടിമറിച്ചത്. സ്കോർ: 21-11, 25-23.
ആദ്യ ഗെയിമിൽ അനായാസം സ്വന്തമാക്കിയ ഇന്ത്യൻ സഖ്യത്തിന് അഞ്ച് മാച്ച് പോയൻറുകൾക്ക് ശേഷമാണ് രണ്ടാം ഗെയിം സ്വന്തമാക്കാനായത്. ഇരു ടീമുകളും ഒപ്പത്തിനൊപ്പം പോരാടി സ്കോറുകൾ തുല്യതയിലെത്തിച്ചുകൊണ്ടിരുന്ന ഗെയിമിൽ 50 ഷോട്ടുകളുടെ നെടുനീളൻ റാലിയും പിറന്നു. വേൾഡ് ടൂർ 750 ഫൈനലിൽ കടക്കുന്ന ആദ്യ ഇന്ത്യൻ ജോഡിയാണിത്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
