Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ലോക സീനിയർ ബാഡ്മിൻറൺ: സതീഷ് ആനന്ദിന് അട്ടിമറി ജയം
text_fieldsbookmark_border
കൊച്ചി: ലോക സീനിയർ ബാഡ്മിൻറൺ ചാമ്പ്യൻഷിപ്പിൽ 65 വയസ്സിന് മുകളിലുള്ളവരുടെ വിഭാഗത്തിൽ സതീഷ് ആനന്ദിന് അട്ടിമറി ജയം. ഇംഗ്ലണ്ടിെൻറ സീഡഡ് താരമായ പീറ്റർ എംപ്റ്റേജിനെ 21-19, 21-14 സ്കോറിന് പരാജയപ്പെടുത്തിയാണ് സതീഷ് പ്രീ ക്വാർട്ടറിൽ പ്രവേശിച്ചത്. മലേഷ്യയുടെ സിൻ ഊങ് ഉങ്ങാണ് പ്രീ ക്വാർട്ടറിൽ എതിരാളി. ജപ്പാെൻറ നോറിയാക്കി ഇമായിയെ പരാജയപ്പെടുത്തി ഹുബെർട്ട് മിറാൻഡയും 45 വയസ്സിന് മുകളിലുള്ളവരുടെ വിഭാഗത്തിൽ ഫ്രാൻസിെൻറ സെബാസ്റ്റ്യൻ ഗ്രാഡിനെ പരാജയപ്പെടുത്തി ജയ്സൺ സേവ്യറും പ്രീ ക്വാർട്ടർ ബർത്ത് ഉറപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
