Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ന്യൂസിലൻഡ് ഒാപൺ ബാഡ്മിൻറൺ: പ്രണോയ് മുന്നോട്ട്; സൈന, പ്രണീത് പുറത്ത്
text_fieldsbookmark_border
ഒാക്ലൻഡ്: മലയാളി താരം എച്ച്.എസ്. പ്രണോയിക്ക് ന്യൂസിലൻഡ് ഒാപൺ ബാഡ്മിൻറൺ ടൂർണമെൻറിൽ അട്ടിമറി വിജയം. സീഡ് ചെയ്യപ്പെടാത്ത ഇന്ത്യൻതാരം നേരിട്ടുള്ള സെറ്റുകളിൽ രണ്ടാം സീഡായ ഇന്തോനേഷ്യയുടെ ടോമി സുഗിയാർത്തോയെ തകർത്താണ് ക്വാർട്ടർ ഫൈനലിലേക്ക് മുന്നേറിയത്. സ്കോർ: 21-14, 21-12. ലോക 13ാം നമ്പർ താരത്തിന് ഒരു അവസരവും നൽകാതെയായിരുന്നു 26ാം റാങ്കുകാരനായ പ്രണോയിയുടെ ജയം. ക്വാർട്ടറിൽ അഞ്ചാം സീഡായ ജപ്പാെൻറ കാൻറ സുനെയാമയാണ് പ്രണോയിയുടെ എതിരാളി.
അതേസമയം, മറ്റ് ഇന്ത്യൻ താരങ്ങളായ സൈന നെഹ്വാൾ ആദ്യ റൗണ്ടിലും സായ് പ്രണീത് രണ്ടാം റൗണ്ടിലും തോറ്റു പുറത്തായി. ലോക ഒമ്പതാം നമ്പർ താരമായ സൈന 212ാം റാങ്കിലുള്ള ചൈനയുടെ വാങ് ഷിയിയോടാണ് 16-21, 23-21, 4-21ന് തോറ്റത്. 20ാം റാങ്കുകാരനായ പ്രണീത് 12-21 12-21ന് 12ാം റാങ്കുകാരനായ ഇതിഹാസതാരം ലിൻ ഡാനിനോടാണ് കീഴടങ്ങിയത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story