Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightOther Gameschevron_rightBadmintonchevron_rightസൈനയും പ്രണോയിയും...

സൈനയും പ്രണോയിയും സെമിയിൽ പുറത്ത്

text_fields
bookmark_border
Saina Nehwal, HS Prannoy
cancel

വു​ഹാ​ൻ: ഏ​ഷ്യ​ൻ ബാ​ഡ്​​മി​ൻ​റ​ൺ ചാ​മ്പ്യ​ൻ​ഷി​പ്പി​ലെ ഇ​ന്ത്യ​ൻ സാ​ന്നി​ധ്യം അ​വ​സാ​നി​പ്പി​ച്ച്​ സൈ​ന നെ​ഹ്​​വാ​ളും മ​ല​യാ​ളി​താ​രം എ​ച്ച്.​എ​സ്.​ പ്ര​ണോ​യി​യും സെ​മി​യി​ൽ തോ​റ്റു​ പു​റ​ത്താ​യി. ചൈ​നീ​സ്​ താ​യ്​​പേ​യി​യു​ടെ ലോ​ക ര​ണ്ടാം ന​മ്പ​ർ താ​ര​വും നി​ല​വി​ലെ ​േജ​ത്രി​യു​മാ​യ താ​യ്​ സൂ ​യി​ങ്ങി​നോ​ട്​ പൊ​രു​തി​യാ​ണ്​ സൈ​ന തോ​റ്റ​ത്. 

അ​ത്യ​ന്തം ആ​വേ​ശ​ക​ര​മാ​യ മ​ത്സ​ര​ത്തി​ൽ 25-27, 19-21 എ​ന്ന സ​്​​കോ​റി​നാ​ണ്​ സൈ​ന അ​ടി​യ​റ​വ്​ പ​റ​ഞ്ഞ​ത്. ചൈ​ന​യു​ടെ ഒ​ളി​മ്പി​ക്​ ചാ​മ്പ്യ​നാ​യ ചെ​ൻ ലോ​ങ്ങി​നോ​ടാ​ണ്​ ലോ​ക പ​ത്താം ന​മ്പ​ർ താ​ര​മാ​യ പ്ര​ണോ​യി​യു​​ടെ തോ​ൽ​വി. ലോ​ക ര​ണ്ടാം ന​മ്പ​ർ താ​ര​മാ​യ കൊ​റി​യ​യു​ടെ സോ​ണ്‍ വാ​ന്‍ ഹോ​യെ കീ​ഴ​ട​ക്കി​യ ആ​ത്മ​വി​ശ്വാ​സ​വു​മാ​യി ബാ​റ്റ്​ വീ​ശി​യ പ്ര​ണോ​യി​ക്കെ​തി​രാ​യ മ​ത്സ​രം വെ​റും 52 മി​നി​റ്റു​ക​ൾ​ക്കു​ള്ളി​ൽ 16-​21, 18-21 എ​ന്ന സ്​​കോ​റി​ന്​ ചെ​ൻ ലോ​ങ് അ​വ​സാ​നി​പ്പി​ച്ചു.  

താ​യ്​​സു​വെ​നെ​തി​രാ​യ 16 മ​ത്സ​ര​ങ്ങ​ളി​ൽ സൈ​ന​യു​ടെ തു​ട​ർ​ച്ച​യാ​യ  എ​ട്ടാം തോ​ൽ​വി​യാ​ണി​ത്. ഇൗ ​സീ​സ​ണി​ൽ ഇ​ന്തോ​നേ​ഷ്യ​ൻ ഒാ​പ​ൺ ഫൈ​ന​ലി​ലും ഒാ​ൾ ഇം​ഗ്ല​ണ്ട്​ ചാ​മ്പ്യ​ൻ​ഷി​പ്പി​ലും പ​രാ​ജ​യ​പ്പെ​െ​ട്ട​ങ്കി​ലും  പു​തു​ഉൗ​ർ​ജ​വും ആ​ത്മ​വി​ശ്വാ​സ​വും കൈ​മു​ത​ലാ​യു​ള്ള പു​തി​യൊ​രു സൈ​ന​യെ​യാ​ണ്​ ഇൗ ​മ​ത്സ​ര​ത്തി​നി​ടെ കോ​ർ​ട്ടി​ൽ കാ​ണാ​ൻ സാ​ധി​ച്ച​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saina nehwalHS Prannoymalayalam newssports newsasian badminton championship
News Summary - Saina Nehwal, HS Prannoy-sports news
Next Story