ലോക ബാഡ്മിൻറൺ: പ്രണോയ്, പ്രണീത് രണ്ടാം റൗണ്ടിൽ
text_fieldsബേസൽ: ലോക ബാഡ്മിൻറൺ ചാമ്പ്യൻഷിപ്പിെൻറ ആദ്യ ദിനത്തിൽ അടിതെറ്റാതെ ഇന്ത്യൻ താരങ്ങൾ. പുരുഷ സിംഗ്ൾസ് ഒന്നാം റൗണ്ടിലിറങ്ങിയ മലയാളിതാരം എച്ച്.എസ്. പ്രണോയ്, സായ് പ്രണീത് എന്നിവർ രണ്ടാം റൗണ്ടിലെത്തി. 19ാം റാങ്കുകാരനായ പ്രണീത് 66ാം റാങ്കുകാരൻ കാനഡയുടെ ജാസൺ ആൻറണി ഹോ ഷ്യൂവിനെ 21-17, 21-16 സ്കോറിന് തോൽപിച്ചാണ് ടേക്ഒാഫ് കുറിച്ചത്. 39 മിനിറ്റിലായിരുന്നു ഇന്ത്യൻ താരത്തിെൻറ ജയം.
30ാം റാങ്കുകാരനായ പ്രണോയ് ഫിൻലൻഡിെൻറ എറ്റ്യൂ ഹിനോയെയാണ് വീഴ്ത്തിയത്. ഒന്നാം ഗെയിമിൽ തോറ്റശേഷമായിരുന്നു പ്രണോയിയുടെ തിരിച്ചുവരവ്. സ്കോർ: 17-21, 21-10, 21-11. വനിത സിംഗ്ൾസിലെ പ്രതീക്ഷയായ സൈന നെഹ്വാളും പി.വി. സിന്ധുവും ഇന്നിറങ്ങും. രണ്ടാം റൗണ്ടിലേക്ക് ബൈ ലഭിച്ചാണ് ഇരുവരും മത്സരിക്കുന്നത്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
