Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഡെന്മാര്‍ക് ഓപണ്‍: സിന്ധു രണ്ടാം റൗണ്ടില്‍

text_fields
bookmark_border
ഡെന്മാര്‍ക് ഓപണ്‍: സിന്ധു രണ്ടാം റൗണ്ടില്‍
cancel

ഒഡന്‍സ് (ഡെന്മാര്‍ക്): ഇന്ത്യയുടെ ഒളിമ്പിക് വെള്ളി മെഡല്‍ ജേത്രി പി.വി. സിന്ധു ഡെന്മാര്‍ക് ഓപണ്‍ ബാഡ്മിന്‍റണ്‍ ടൂര്‍ണമെന്‍റിന്‍െറ രണ്ടാം റൗണ്ടില്‍ കടന്നു. ആദ്യ റൗണ്ടില്‍ നേരിട്ടുള്ള സെറ്റുകള്‍ക്ക് ചൈനയുടെ ഹി ബിങ്ജിയാവോയെയാണ് സിന്ധു തോല്‍പിച്ചത്. സ്കോര്‍: 21-14, 21-19. 
ചൈനക്കാരിയോട് മുമ്പ് മൂന്നു തവണ ഏറ്റുമുട്ടിയതില്‍ രണ്ടുവട്ടവും പരാജയപ്പെട്ടിരുന്ന സിന്ധുവിന് പക്ഷേ ഇത്തവണ കാര്യമായ എതിര്‍പ്പില്ലാതെ ജയം സ്വന്തമാക്കാനായി. ടൂര്‍ണമെന്‍റില്‍ ആറാം സീഡായ സിന്ധുവിന് രണ്ടാം റൗണ്ടില്‍ 12ാം സീഡ് ജപ്പാന്‍െറ സയാക സാറ്റോ ആണ് എതിരാളി. കഴിഞ്ഞവര്‍ഷം ഡെന്മാര്‍ക് ഓപണില്‍ റണ്ണേഴ്സ്അപ്പായിരുന്നു സിന്ധു. 
 

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - pv sindhu
Next Story