തായ്ലൻഡ് ഒാപൺ: സിന്ധു പിന്മാറി; സൈന തിരിച്ചെത്തും
text_fieldsബാേങ്കാക്ക്: ഏറെയായി കിട്ടാക്കനിയായി തുടരുന്ന കിരീടസ്വപ്നം പിന്നെയും ബാക്കിയാ ക്കി പി.വി. സിന്ധു തായ്ലൻഡ് ഒാപണിൽനിന്ന് പിന്മാറി. ലോക ചാമ്പ്യൻഷിപ്പ് അടുത്തെത്തി നിൽക്കെ തിരക്കിട്ട ഷെഡ്യൂളിന് തൽക്കാല അവധിയെന്ന നിലക്കാണ് അവസാന നിമിഷത്തെ പിന്മാറ്റമെന്ന് സൂചനയുണ്ട്. ആഗസ്റ്റ് 19 മുതൽ 25 വരെയാണ് ലോക ചാമ്പ്യൻഷിപ്.
വനിത സിംഗ്ൾസിലെ മുൻനിര താരങ്ങളായ ജപ്പാെൻറ നൊസോമി ഒകുഹാര, അകാനെ യമാഗുച്ചി, തായ്വാെൻറ ലോക ഒന്നാം നമ്പർ താരം തായ് സു യിങ് എന്നിവർ നേരത്തെ പിന്മാറിയിരുന്നു. അതേസമയം, പരിക്കിൽനിന്ന് മുക്തയായി തിരിച്ചെത്തിയ സൈന നെഹ്വാൾ ടൂർണമെൻറിൽ ഇറങ്ങുന്നുണ്ട്.
ജപ്പാൻ ഒാപൺ, ഇന്തോനേഷ്യ ഒാപൺ എന്നിവയിൽ സൈന കളിച്ചിരുന്നില്ല. രണ്ടാഴ്ചക്കിടെ രണ്ടു ചാമ്പ്യൻഷിപ്പുകളിൽ ജപ്പാൻ താരം യമാഗുച്ചിയോട് സിന്ധു തോൽവി വഴങ്ങിയിരുന്നു. ഇന്തോനേഷ്യ ഒാപൺ ഫൈനലിൽ റണ്ണേഴ്സപ്പായപ്പോൾ ജപ്പാൻ ഒാപൺ ക്വാർട്ടറിലായിരുന്നു തോൽവി.